മഴ ചെക്കൻ ഭൂമി പെണ്ണിനെ പ്രണയിച്ചതിൽ അതിശയമേതുമേയില്ല...കാരണം ഭൂമിപെണ്ണ് അധിസുന്ദരിയാണ് . ഒരു നിമിനേരം അവളെ നോക്കിയിരുന്നാൽ മിഴികൾ അവളിൽ നിന്ന് പറിച്ചുമാറ്റൽ അസാധ്യമാണ്....
അവളെ പുൽകാനായി നിൽക്കുന്ന മഴ ചെക്കൻ... അവനെ വരവേൽക്കാൻ തൻ്റെ പച്ചപ്പ് മൂടിയ പുതുവസ്ത്രം അണിഞ്ഞുനിൽക്കുന്ന ഭൂമിപെണ്ണും ഇതിലും മനോഹരമായൊരു നയന ദൃശ്യമെന്താണ്.....
അവൻ്റെ പ്രണയസ്വരം പോൽ മന്ദമാരുതൻ ആകെ ഒഴുകിനടക്കുന്നു...അവളണിഞ്ഞ കാതിലയെ തട്ടി തലോടുന്നു....
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
അവളാകുന്ന ഭൂമി ചുട്ടുനീറുമ്പോൾ അവനവളുടെ നീറ്റലിന് മരുന്നായി അവൻ അവൻ്റെ പ്രണയം അവളിൽ ചൊരിയുന്നു....
അവൻ്റെ പ്രണയം ശക്തമാകുമ്പോൾ അവനവളിലേക്ക് പേമാരിപോലവൻ്റെ പ്രണയം ചൊരിയും.. അവളെ വേദനിപ്പിച്ചവർക്ക് പാഠമാവാൻ കുറച്ചു ജീവനുകളേയും അവൻ കൊണ്ടുപോവും...അവളെ വേദനിപിച്ചവരോടുള്ള അവൻ്റെ സംഹാര താണ്ഡവം...
അവളെന്നെ ഭൂമിപെണ്ണിനെ ഒരിക്കലും വേദിപ്പിക്കാതെയിരിക്കാൻ ചിലപ്പോൾ ആ സംഹാരതാണ്ഡവത്തിന് കാഠിന്യമേറും... മനുഷ്യരാഷിയെ മുച്ചൂടും അവൻ കൊണ്ടുപോയാൽ അവളുടെ ഭംഗി വർദ്ധിക്കും..അവളുടെ വേദനയും നിലക്കും എന്നെന്നേക്കുമായി...
ശേഷം അവരിരുവരുടേയും പ്രണയം മാത്രം....""❤️🩹ഭൂമിപെണ്ണിൻ്റെയും അവളുടെ മഴചെക്കൻ്റെയും തീവ്രമായ പ്രണയം മാത്രം❤️🩹"
....🥀അവസാനിച്ചു🥀...