Svantham Jeevithathil ninnum Cheenthi edutha Chila Nimishagal korth inakkiya oru Oneshot....❣️.... Oru cheriya Scene.... Athrem ollu tto.....
_____
കല്യാണ വീട്ടിലെ ബഹളത്തിന് ഇടയിൽ കൂട്ടുകാരി സെലിൻ്റെ കൂടെ നിൽക്കുകയാണ് അൻവിക....
അൻവി:- എടി, എന്റെ 900 രൂപയുടെ ദുപ്പട്ട ആണ്.... അതിൽ തൊട്ട് കളിച്ചാൽ കൈ വെട്ടും ഞാൻ....
അവൾ തന്റെ ദുപട്ടയിലെ ലയ്‌സിൽ പിടിച്ച് കളിക്കുന്ന കൂട്ടുകാരിയെ നോക്കി പറഞ്ഞു.....
സെലിൻ:- ഓ പിന്നെ... ഞങ്ങള് ഒക്കെ പിന്നെ പുളിങ്കുരു എണ്ണി കൊടുത്താണല്ലോ വാങ്ങിക്കുന്നത്....? പ്ലീസ്‌ഡീ.... നമുക്ക് ഇത് എക്സ്ചേഞ്ച് ചെയ്യാം....
അൻവിക:- അയ്യ, പോയെ പെണ്ണേ.... നിനക്ക് ഒന്നുണ്ടല്ലോ.....ഇത് ഞാൻ തരില്ല.... വേണേൽ ഈ കല്യാണം കഴിഞ്ഞ് തരാം.
സെലിൻ:- എന്നാത്തിന്...?
നിൻ്റെ കെട്ടിയോൻ -----
അൻവിക:- ദേ എന്റെ non-existent കെട്ടിയോനെ പറഞ്ഞാല് ഉണ്ടല്ലോ.....
സെലിൻ:- ഹും.... ഞാൻ പറയും....
??: മോളെ.... ആ തട്ടിൻ പുറത്ത് ഇരിക്കുന്ന കവറിൽ പേപ്പർ ഗ്ലാസ് ഉണ്ട്.... അതിങ്ങ് എടുത്തോണ്ട് വരാമോ....?
അൻവിക:- ആ അമ്മാവാ.... ഇപ്പൊൾ കൊണ്ടുവരാം.....
ചിണുങ്ങിക്കൊണ്ട് ഇരിക്കുന്ന അവളുടെ കൂട്ടുകാരിയെയും ഉപേക്ഷിച്ച് അവള് ഹാളിലേക്ക് നടന്നു നീങ്ങി.
അൻവിക:- നിന്റെ ദുപ്പട്ട കീറി പോകുമെഡി.... കർത്താവ് ഇതൊക്കെ കാണുന്നുണ്ട്....
സെലിൻ ഉറക്കെ വിളിച്ച് പറഞ്ഞത് കേട്ട് അവള് ചിരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി....
അൻവിക:- പിന്നേ കർത്താവിനു ഇതല്ലേ പണി....?
അടുത്ത് വരുന്ന ബന്ധുക്കളോടെല്ലാം സംസാരിച്ച് അവള് പടികൾ ലക്ഷ്യം ആക്കി നടന്നു.... കുറുമ്പന്മാരും കുറുമ്പികളും എല്ലാം ഓട്ടപിടുത്തം കളിക്കുന്നുണ്ട്. അതിൽ ഒരു വികൃതി ഓടി വന്ന് അവളുടെ നടുവിന് ഒപ്പം പിന്നി ഇട്ടിരുന്ന മുടിയിൽ പിടിച്ച് വലിച്ചു.
ചിരിച്ചുകൊണ്ട് ഓടുന്ന അവനെ നോക്കി അവളും ഒരു ചിരിയോടെ അവന്റെ പിന്നാലെ ഓടി....
YOU ARE READING
BTS Oneshot's ❤️
FanfictionYes, Malayalam aanu.... Koode English Oneshots koodi ond.....Manassil thonniya chila threads, Short Stories aayi Ezhuthiyidunna Oridam...❤️.... Thalparyam undenkil Koodikko....🤍❤️ !!!!!!!!!!REQUESTS ARE WIDE OPEN!!!!!!!!!!
