ചന്ദനചോലയിൽ🍃

948 67 60
                                        

Nammude Oneshot Book 2K reads aayathinte santhoshathil....Oru Cheriya YoonMin Oneshot.... 😚🫂❤️.....

Athrakk onnum illatto.... 

മനസ്സിൽ തോന്നിയ ഒന്ന് തൂലികയിലേക്ക് പടർന്നു....  അത്ര തന്നെ .....

Hope You all Like It 🫂❤️

_____

















:- ചാരു.....

:- എന്താ വേണു.... ?

:- ഇന്ന് രാവിലെ ഞാൻ ഒരു സ്വപ്‌നം കണ്ടു. ഒരു വലിയ മഴയത്ത് കുട പിടിച്ച് ഞാൻ ഇങ്ങനെ നടക്കുവ.... കൂടെ ഒരു പെൺകുട്ടി ഉണ്ട്.... വായാടി ആണ്.... എന്തൊക്കെയോ നിർത്താതെ സംസാരിക്കുന്നുണ്ട്.... പക്ഷേ എനിക്ക് ഒന്നും ഓർമ്മയില്ല....

:- എന്നിട്ട്.....?

:- അവളുടെ കയ്യിലെ കറുത്ത കുപ്പിവളയുടെ കിലുക്കം കേൾക്കാമായിരുന്നു..... മുടിയിൽ മുല്ലപ്പൂ ഉണ്ടായിരുന്നു.... ചന്ദനത്തിന്റെ സുഗന്ധം.... ഇപ്പോളും എനിക്ക് ആ സുഗന്ധം അറിയാൻ സാധിക്കുന്നുണ്ട്.

:- ആരാണെന്ന് ഓർത്തിട്ട് പിടി കിട്ടുന്നില്ലേ......?

:- ഇല്ലഡോ ..... ഇനി വല്ല sleep paralysis മറ്റോ ആവും.... അല്ലെങ്കിൽ ഇത്ര റിയാലിറ്റി തോന്നില്ലല്ലോ....

പടവിൽ ഇരുന്ന് അവള് പൊട്ടി ചിരിച്ചു.






:- പയ്യെ ചിരിക്ക് പെണ്ണേ....

:- എന്തേ..... ഞാൻ ചിരിക്കുന്നത് അതിനു നിനക്ക് മാത്രമല്ലേ കേൾക്കാൻ ആകു....?

:- അതുകൊണ്ടല്ല.... നീ ചിരിക്കുന്നത് കാണുമ്പോൾ എനിക്കും ചിരി വരും....

:- ഹ.... ചിരി വന്നാൽ ചിരിക്കടോ.... എന്താ ഇത്ര പ്രയാസം,....?

:- ഉവ്വ്.... ഇപ്പൊൾ തന്നെ നാട്ടിൽ എനിക്ക് ഭ്രാന്ത് ആണെന്ന് ആണ് പറച്ചിൽ.... മട്ടമ്പുരത്തെ ഇളയമ്മ ഞാൻ ഒറ്റക്ക് ഇരുന്നു ചിരിച്ചു, സംസാരിച്ചു എന്നൊക്കെ പറഞ്ഞ് പരത്തൽ ആണ് പണി....

:- അത് അങ്ങനെ ആണ് വേണു.... നമ്മുടെ സന്തോഷം പലർക്കും ഭ്രാന്ത് ആണ്.....

നീല നിറം ഉള്ള വെള്ളത്തിലേക്ക് നോക്കി രണ്ടാളും ഇരുന്നു.....

:- ചിലപ്പോൾ ഞാൻ സന്തോഷിക്കുന്നത് കാണുമ്പോൾ ഉള്ള അസൂയ ആവും അവർക്ക്....

BTS Oneshot's ❤️Where stories live. Discover now