രാധവം❤️💚 (PT.2)

841 84 92
                                        




( Nammude Innathe Paatt....💚)











വൈകുന്നേരം ആയപ്പോൾ ക്ലാസ് കഴിഞ്ഞ് നല്ല മഴ ആയിരുന്നു.....

അനു കുടയും ചൂടി ശ്രീയുടെ കാർ വരാറുള്ള ഇടത്ത് നിൽക്കുകയാണ്....

പക്ഷേ അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ല.

ഇത്രയും നേരം ഇങ്ങനെ ആണ് ക്ലാസ്സിൽ പിടിച്ചിരുന്നത് എന്ന് തന്നെ അവൾക്ക് അറിയില്ല.

അതുകൊണ്ട് തന്നെ ഇപ്പൊൾ ഒന്നും പിടിച്ച് നിർത്താൻ ആയില്ല. കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കോണ്ടേ ഇരുന്നു.

ഒന്നും വേണ്ടായിരുന്നു......

എന്നാണ് മനസ്സ് ആവർത്തിച്ച് പറയുന്നത്.

താൻ തന്നെ വരുത്തി വച്ചത് ആണെന്ന് അവൾക്ക് പൂർണം ആയും പറയാൻ ആവില്ല...... കാരണം അവള് പോലും അറിയാതെ എന്തൊക്കെയോ ഉള്ളിൽ മൊട്ടിട്ട് വളർന്നിരുന്നു..... തടയാൻ പൂർണ്ണമായും അവളുടെ അടുത്ത് നിന്നൊരു ശ്രമം ഉണ്ടായിരുന്നില്ല..... അത്ര മാത്രം.....

മൂന്ന് മാസം കൊണ്ട് ഇത്രയും ഒക്കെ തോന്നാൻ മാത്രം എന്താണ് ഉണ്ടായത്.....?

അവൻ അവളോട് ഒന്ന് നേരെ ചൊവ്വേ മിണ്ടിയിട്ടില്ല, നോക്കിയിട്ട് കൂടിയില്ല. ഉണ്ടെങ്കിലും അത് സാധാരണ കുട്ടികളെ നോക്കുന്ന ഒരു നോട്ടം, സംസാരം മാത്രം ആയിരിക്കും.

എന്നിട്ടും എന്തിനായിരുന്നു എന്ന് ഇപ്പൊൾ ആലോചിക്കുമ്പോൾ അവൾക്ക് മനസിലാവുന്നില്ല.

മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞില്ല എങ്കിലും, അവൾക്ക് മറുപടി കിട്ടി.....

ഒരുപക്ഷേ അവളുടെ മനസിൽ എന്താണെന്ന് അവൻ കേട്ടതിനു ശേഷം ആണ് നിരസിക്കുന്നത് എങ്കിൽ ചിലപ്പോൾ ഇത്രയും വിഷമം ഉണ്ടാകില്ല.

കാരണം, അവളെ ഒന്ന് കേൾക്കാൻ പോലും അവൻ കൂട്ടാക്കിയില്ല. പ്രായത്തിൻ്റെ ഓരോ തോന്നലുകൾ ആണെന്ന് പറഞ്ഞ് തൻ്റെ മനസ്സിനെ നിസ്സാരം ആയി തളളി കളഞ്ഞപ്പോൾ അത് ഇരട്ടി വേദന ആണ് കൊടുത്തത്.

BTS Oneshot's ❤️Where stories live. Discover now