രാധവം❤️💚

1K 65 129
                                    

കൂടുതൽ ഒന്നും മുഖവുര പറയാൻ ഇല്ല..... വായിച്ചോളൂ.....

കുറച്ച് surprised ആകുമായിരിക്കും ചിലർ..... Mm.... എന്തായാലും വായിച്ച് നോക്ക്.....

ചില ചോദ്യങ്ങൾക്ക് എൻ്റെ പക്കൽ ഉത്തരം ഉണ്ടാവില്ല..... അതുകൊണ്ട്.....

തുടങ്ങാം.....,

#Basedontrueevents

______

( ഇതാണ് നമ്മുടെ കഥയുടെ പാട്ട്..... കേട്ടുകൊണ്ട് വായിക്കുക ആണെങ്കിൽ നന്നായിരിക്കും.....)

"ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ..... "

കോളേജിലെ അങ്കണത്തിൽ ഈ പാട്ട് മുഴങ്ങി കേൾക്കാം.....

കാരണം ഓണാഘോഷം ആണ്.....

കെട്ടിടം മുഴുവൻ പൂമാലകൾ കൊണ്ടും, നിറം ചേർന്ന പേപ്പർ തോരണങ്ങൾ കൊണ്ടും ഒക്കെ അലങ്കരിച്ചിട്ടുണ്ട്....

ഓണക്കളികൾ ഒക്കെ കഴിഞ്ഞ ലക്ഷണം മുറ്റത്ത് കാണാൻ ഉണ്ട്.

പെൺതരുണീമണികൾ ഒക്കെ സാരി ഒക്കെ ഉടുത്ത് മലയാളി മങ്കമാർ ആയിട്ടാണ് വന്നിട്ടുള്ളത്.

മങ്കമാർ മാത്രം അല്ല..... മങ്കൻമാരും ഉണ്ട്.....

വെള്ള കസവ് മുണ്ട് ഉടുത്ത്, ചന്ദന കുറി ഒക്കെ തൊട്ട്, ഐശ്വര്യം ഉള്ള ഒരു കോലത്തിൽ ആണ് നിൽക്കുന്നത്.....

നിൽപ്പ് മാത്രം അല്ല.....

ചിലർ അവരവരുടെ കാമുകിമാരെ നോക്കി സൗന്ദര്യം ആസ്വദിക്കുന്നു....

ചിലർ കാമുകി ആയി കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന ഉദ്ദേശത്തോടെ ചിലരെ നോക്കി നിൽക്കുന്നു.....

പിന്നെ ചിലർ....

വേറെ ആരുടെയൊക്കെയോ കാമുകിയുടെ സൗന്ദര്യം ആസ്വദിക്കുന്നു.....

ആ ആസ്വാദനം എവിടെ വരെ പോകും എന്ന് കണ്ടറിയാം.

പെൺകുട്ടികളുടെ കാര്യവും ഏകദേശം അങ്ങനെ തന്നെ. 

അവർ പിന്നെ പ്രൊഫണൽ ആയിട്ടെ എല്ലാം ചെയ്യൂ..... അതുകൊണ്ട് വായിനോക്കുക ആണെന്ന് കണ്ടാൽ പറയുകയേ ഇല്ല.....

BTS Oneshot's ❤️Where stories live. Discover now