വാതിൽ പഴുതിലൂടെ...❤️

836 72 25
                                        

ഇൻസ്റ്റയിൽ സ്പോട്ടിൽ ഒരു കഥ എഴുതാൻ NGL വഴി കിട്ടിയ ചോദ്യത്തിന് പകരം ആയി പെട്ടെന്ന് എഴുതിയ ഒന്ന് ആണ്...

ഒരു കൊച്ചു, കൊച്ചു കഥ..... കഥ എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല.....

A Small Thread.....,

----

( ഈ കഥയുടെ പാട്ട്....🫴❤️)

വാതിൽ പഴുതിലൂടെ എന്നും അവളുടെ കണ്ണുകൾ അവന് വേണ്ടി പാഞ്ഞിരുന്നു....

:- കുടം കമിഴ്ത്തി വെള്ളം ഒഴിക്കരുത് കൃതി..... അവൻ ഇനി വരില്ല.....

മുത്തശ്ശിയുടെ സ്ഥിരം പല്ലവി ആണെങ്കിലും, ഓരോ നിമിഷവും അത് അവളുടെ ഉള്ളിൽ വേദന ഉണർത്തിയിട്ടെ ഉള്ളൂ. പക്ഷേ ഓരോ ദിവസവും എന്തിനോ വേണ്ടി ഉള്ളിൽ തഴച്ച് വളരുന്ന പ്രതീക്ഷ അവളെ തളർത്തിയില്ല.





:- എനിക്ക് വാക്ക് തന്നിരുന്നു.... ശ്രീ ഒരിക്കലും അത് തെറ്റിച്ചിട്ടില്ല.

:- നിന്റെ ഭ്രാന്ത് നിർത്ത് കൃതി. അവശേഷിപ്പ് ആയി അവന്റെ ഒരു അംശം പോലും ലഭിച്ചിട്ടില്ല. 5 വർഷം ആയി....രാജ്യത്തിന് വേണ്ടി മരണം അടഞ്ഞ ധീരാജാവാന് ഇന്ന് സ്വർഗത്തിലെ അഞ്ചാം പിറന്നാള് ആണെന്ന് പത്രക്കാരും, ചാനലുകാരും എഴുതി വിട്ടിരിക്കുന്നു. ഇനി എങ്കിലും സത്യത്തെ അംഗീകരിക്ക് കുട്ടി.

വിധവ ആണെന്ന് എല്ലാവരും ഒപ്പ് ചാർത്തിയപ്പോളും പൊട്ടിച്ചെറിയാൻ കൂട്ടാക്കാതെ ഇന്നും അണിയുന്ന താലിമാല നെഞ്ചോട് ചേർത്ത് പിടിച്ച് അവള് ജനൽ പടിയിൽ ഇരുന്നു.

" എല്ലാവരുടെയും മുന്നിൽ എനിക്ക് ഭ്രാന്ത് ആണ്.... പക്ഷേ, എങ്ങനെ ഞാൻ അവരോട് പറയും.... ഈ ഭ്രാന്ത് ആണ് എന്റെ ജീവൻ നിലനിർത്തുന്നത് എന്ന്...."

7 വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച്, വീട്ടിൽ കാൽ കുത്തുന്നതിന് മുൻപേ, കശ്‌മീരിൽ നിന്ന് വന്ന ലെറ്റർ വായിച്ച് പുറപ്പെട്ടത് ആണ് ശ്രീകാന്ത്....

ഇതുവരെ തിരികെ എത്തിയിട്ടില്ല..... വാർത്തകൾ ഒന്നും കൃതിക വിശ്വസിച്ചിട്ടില്ല.

എന്നും വിളക്ക് കത്തിച്ച് ഉമ്മറ പടിയിൽ ഉറക്കം ഉളഞ്ഞ് അവള് കാത്തിരിക്കും. നാട്ടുകാർക്കും വീട്ടുകാർക്കും ഭർത്താവിനെ നഷ്ടം ആയി സമനില തെറ്റിയ ഒരു പെൺകുട്ടി ആയി മാറി എങ്കിലും അവളുടെ കാത്തിരിപ്പ് അവസാനിച്ചിരുന്നില്ല.

എന്നാൽ നീണ്ട 6 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവളുടെ കത്തിച്ച് വച്ച വിളക്കിലെ പ്രകാശത്തിൽ ഒരു നിഴൽ പതിഞ്ഞു....

അവളുടെ നിഴൽ പോലെ എന്നും കൂടെ ഉണ്ടാവും എന്ന് വാക്ക് നൽകിയവൻ.... അത് പാലിച്ചു....

 അത് പാലിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


- ശാഖി❤️💚

---

ചില കഥകൾ അങ്ങനെ ആണ്.... ആസ്വദിക്കുവാൻ അധികം വാക്കുകളുടെ ആവശ്യം ഒന്നും ഉണ്ടാവില്ല. അങ്ങനെ എഴുതിയ ഒന്നാണ്....

ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു..... 💚

BTS Oneshot's ❤️Where stories live. Discover now