മൈത്രേയി🫀💚

634 74 226
                                    

പ്രണയം ഒരുതരം ഭ്രാന്ത് ആണ്..... അത് കാവ്യാത്മകം ആകുമ്പോൾ എന്നിലെ എഴുത്തുകാരിയിലും ആ ഭ്രാന്ത് ഉടലെടുക്കുന്നു....

അക്ഷരങ്ങളുടെ മൂർച്ചയിൽ ഹൃദയം പിടയുന്ന പോലെ തോന്നിയിരുന്നു ഈ കുഞ്ഞ് കഥ എഴുതുമ്പോൾ.... സ്വയം മൂർച്ച കൂട്ടി ആ വേദന ആസ്വദിക്കുന്ന ഭ്രമം അതിര് കടക്കുന്നതിനു മുന്നേ ഇത് ഇവിടെ സമർപ്പിക്കുന്നു..... 🫀💛

നിങ്ങളുടെ സ്വന്തം

ശിഖ🍃

_____

(ഈ പാട്ട് ഈ കഥക്ക് ചേർന്നത് ആണ്.... വേണമെങ്കിൽ കേട്ടോളൂട്ടോ....)








ശൃംഖിവേരം കൊട്ടാരത്തിലെ അനന്തര അവകാശിയുടെ ജന്മദിനം ആണ് നാളെ.....

കാലത്ത് തന്നെ ഒരുക്കങ്ങൾ കെങ്കേമം ആയി നടക്കുന്നു....

ഭാസ്കരൻ മാമ ആണ് എല്ലാം നോക്കി നടത്തുന്നത്.... ആളുടെ കണ്ണ് എത്താത്ത ഒരിടം പോലും കൊട്ടാരത്തിൽ ഇല്ല....

അല്ല, ഒരിടം ഉണ്ട് കേട്ടോ......

ഒരാളുടെ മാത്രം മുറി.... അവിടേക്ക് ആർക്കും പ്രവേശനം ഇല്ല.... അവൻ്റെ അനുവാദം ഇല്ലാതെ.....

കയറിയാൽ അന്ന് അവിടെ മൂന്നാം ലോക മഹായുദ്ധം അരങ്ങേറും.....

അതുകൊണ്ട് തന്നെ അനന്തരവനെ പേടിച്ച് മാമ എന്നല്ല, അമ്മ പോലും ആ ഭാഗത്തേക്ക് പോകില്ല......

മൂത്ത കാരണവർ ആയ രാഘവൻ മുത്തശ്ശൻ ചാരു കസേരയിൽ ഇരുന്ന് മകൻ സഹദേവനോട് സംസാരിക്കുന്നുണ്ട്.....

"മിത്രയ്ക്ക് 28 വയസ്സ് ആയിരിക്കണു.... എങ്ങോട്ടാണ് ഈ പോക്ക്....? അവൻ്റെ ജീവിതം കൂടി ഒന്ന് നന്നായി കണ്ട് എനിക്ക് കണ്ണടച്ചാൽ മതി."

"അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്....? അവന് ഇവിടെ ആകെ പേടി ഉള്ളത് യാത്രിയെ മാത്രം ആണ്.... ഇന്ന് വരട്ടെ എന്താണെങ്കിലും.... കുറച്ച് നാൾ ഉണ്ടല്ലോ ഇവിടെ....."

"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BTS Oneshot's ❤️Where stories live. Discover now