𝙼a 𝚌𝚑é𝚛𝚒²

80 16 6
                                    

ക്ലാസ്സ്‌ തീർന്നപ്പോൾ എല്ലാരും അവരുടെ വഴിക്ക് പോയി...തിരിച്ചു പോകാൻ niha ഒറ്റക്കെ ഉള്ളായിരുന്നു, തനുവിന് ബൈക്ക് റേസിനോട് വലിയ പ്രിയം ആണ്, ഇന്ന് ഒരു street race ഉണ്ടെന്ന് പറഞ്ഞ് അവൻ Joshuaയേം Jasoneem കൂട്ടി പോയി..

ബാഗ് ബാക്ക് സീറ്റിൽ വെച്ച് ഡോർ അടക്കാൻ നേരത്താണ് "വേറൊരു ബാഗ് അവൾക്ക് നേരെ നീട്ടിയത് " അവൾ ആ ബാഗിന്റെ ഉടമയെ ഒന്ന് അടിമുടി നോക്കി "എന്താ?"അവൾ കയ്യുംകെട്ടി അവനെ നോക്കി ചോദിച്ചു "keep it inside "ആ ബാഗ് ബാക്ക് സീറ്റിൽ ഓട്ടു വെച്ച് ദേവ് അവളെ ചിരിച്ചു കാണിച്ചു അവൾ ആ ഡോർ close ചെയ്ത് ഡ്രൈവേഴ്സ് സീറ്റിലോട്ട് കേറി, അടുത്ത് ദേവും.

വണ്ടി സ്റ്റാർട്ട്‌ ആക്കി റിവേഴ്‌സ് എടുത്ത് കോളേജിൽ നിന്നും ഇറങ്ങി "നിനക്ക് ന്താ ഇവിടെ കാര്യം?"സീറ്റ്ബെൽറ്റ് ഒക്കെ ഇട്ട് പുറത്ത് നോക്കി ഇരിക്കുന്ന ദേവിനടുത് niha ചോദിച്ചു "ന്റെ കാർ ഇടിച്ചു ""സ്വാഭാവികം " അതിന് ഉത്തരവും പറഞ്ഞു, അവൻ അവളെ പിണക്കത്തോടെ നോക്കി "ചെറിതായിട്ടേ ഉള്ളു " അവൻ പറഞ്ഞു "വിശ്വസിച്ചു "
"പറയുന്ന ആള് ഇന്നലെ അല്ലെ ലൈസൻസ് എടുത്തേ?" ദേവ് ചോദിച്ചു "അല്ല "അവൾ ചിരിച്ചോണ്ട് പറഞ്ഞു "ഓ dont tell me "അവൻ തലയിൽ കൈ വെച്ച് പറഞ്ഞു "yes"അവൻ പരിഭ്രാന്തിയോടെ വിരലുകൾ മുടിയിൽ ചീകുന്നത് നോക്കി ചിരിയോടെ അവൾ പറഞ്ഞു."എന്നിട്ട് എല്ലാരും പറയും ഞാൻ ആണ് crazy എന്ന്..clearly അവർക്ക് ആർക്കും നിന്നെ അറിയില്ല "ദേവ് പറഞ്ഞു.

"അങ്ങനെ അങ്ങ് പറയാൻ വരട്ടെ..... I am crazy, Not insane"Niha പറഞ്ഞു "of course, നിന്റെ കാര്യം വഴുമ്പോൾ എനിക്ക് ഒരിക്കലും സ്വയം നിയന്ത്രിക്കാൻ ആകില്ല Niha, ഇനി ആര് എന്ത് വിളിച്ചാലും, നീ ആണേൽ പോലും "അവൻ പറഞ്ഞു, അവൾ കളിയായി ആണ് അത് പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് കേട്ട് അവൾ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നി... കുറച്ചു നേരത്തേക്ക് ആ കാറിൽ നിശബ്ദത കളിയാടി.,.

"ഇന്ന് ന്തായിരുന്നു പ്രശ്നം?"അവൾ ഇനി ഇങ്ങനെ പോകാൻ പറ്റില്ല എന്ന് ഉറപ്പിച്ചു, അവന്റെ അടുത്ത് ചോദിച്ചു അവൻ ചിരിച്ചുകൊണ്ട് "none of your damn business ", "oh അപ്പൊ അങ്ങോട്ട് ചെന്നത് ആണ് ല്ലേ?"അവൾ പറഞ്ഞു
"നാണം ഇല്ലാലോ?"അവൾ ചോദിച്ചു
"നിനക്ക് ഇല്ലല്ലോ... ന്തിനും ഏതിനും അവനെ സപ്പോർട്ട് ചെയ്യാൻ...."ദേവ് തിരിച്ചു ചോദിച്ചു,"അതിനു ഞാൻ ആരെയും ഇവിടെ സപ്പോർട്ട് ചെയ്തില്ല... നിന്റെ കയ്യിഴിപ്പ് കാരണം ഓരോന്ന് വാങ്ങിച്ചു കൂട്ടിയിട്ട് " "Niha, stop being so pathetic, you deserve someone better "ദേവ് ആഞ്ഞടിച്ചു പറഞ്ഞു "ദേവ് എനിക്ക് ഈ വിഷയത്തെ കുറിച്ചു സംസാരിക്കാൻ താല്പര്യം ഇല്ല ", "നീ തന്നെ അല്ലെ പറഞ്ഞെ 3 വർഷം മുൻപ് ഉള്ള കാര്യം മറന്നിട്ടില്ല എന്ന്.... ഞാനും മറന്നിട്ടില്ല...അന്ന് നടന്നത് നടന്നു.  നിനക്ക് ഇഷ്ടം ആയിരുന്നു എന്നും ഞാൻ അംഗീകരിക്കുന്നു പക്ഷെ ഇപ്പോളും അത് സഹിക്കുന്നു എന്ന് പറഞ്ഞാൽ....Please have some self respect ..." "ഓ shut it ദേവ്!"അവൾ കാർ ഒതുക്കി കൊണ്ട് പറഞ്ഞു.

Ma ChériDove le storie prendono vita. Scoprilo ora