3. താച്ചുമ്മയും കുട്ട്യോളും...

278 31 27
                                    

ഈ സംഭവമൊക്കെ നടക്കുന്നത് ഞങ്ങൾ തറവാടിന്റെ ഇപ്പുറം താമസിക്കുന്ന സമയത്താണ്.അതായത് ഞങ്ങൾ കണ്ണൂരിലേക്ക് വീടുമാറുന്നതിന് മുമ്പ് .... താച്ചുമ്മയുടെ വീട് നിറയെ എല്ലാ വരെയും കൊണ്ട് നിറഞ്ഞിരുന്ന സമയം....,

വളരെ ചെറിയ ഒരു കുട്ടിയായിരുന്നു ഞാനൊക്കെ അപ്പോൾ .ഞങ്ങളുടെ ആ സമയത്തെ പ്രധാന സാഹസങ്ങൾ ആയിരുന്നു താച്ചുമ്മയുടെ കൂടെ കശുവണ്ടിയും കുരുമുളകും പെറക്കിയെടുക്കാൻ പോവുക എന്നത്. കശുവണ്ടി (കാഷ്യു) മരങ്ങളും മാവുകളും ഒരു പാട് തെങ്ങുകളുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന ഒരു വലിയ പറമ്പുണ്ടായിരുന്നു ഞങ്ങളുടെ തറവാടിന് പിറകിലായി...

ഞാൻ, ഷാന, റെയീസ് എന്ന ത്രിമൂർത്തികൾ എന്നു വിളിക്കുന്ന മൂവർ സംഘം (എന്റെ മൂത്തമ്മ മാരുടെ ഓരോ മക്കൾ, ഞങ്ങളൊക്കെ സമപ്രായക്കാർ ആയിരുന്നു), പിന്നെ റെയ്സിന്റെ അനിയൻ റഫീസും ഒക്കെയായി കുറേ കവറുകളുമൊക്കെയെടുത്ത് താച്ചുമ്മയുടെ പിറകിൽ ഞങ്ങൾ നിരനിരയാ യി ആ പറമ്പിലേക്ക് കയറി പോകും!

ഒരു ട്രക്കിംഗിനൊക്കെ പോവുന്ന ഭാവമാണ് അപ്പോൾ ഞങ്ങൾക്ക്.

വേറൊന്നുമല്ല നിലത്തു വീണു കിടക്കുന്ന കശുവണ്ടി കൾ പെറുക്കിയെടുക്കാൻ താച്ചുമ്മയെ സഹായിക്കാൻ ആണ് ഈ യുദ്ധ സന്നാഹം! താച്ചുമ്മയെ കുറിച്ച് പറയുകയാണെങ്കിൽ സാമ്പത്തികമായി ഒരു പ്രശ്നവുമില്ലെങ്കിൽ കൂടി, പറമ്പിലെ കശുവണ്ടി, കുരുമുളക് പെറുക്കി താച്ചുപ്പയെ കൊണ്ട് ,അതാതിന്റെ സ്റ്റോറുകളിൽ കൊണ്ട് പോയി വിൽപിക്കുക ,പിന്നെ പാൽ കറന്നുവിൽക്കുക ,അങ്ങനെ സ്വയം ഒരു വരുമാനം ഉണ്ടാക്കൽ താച്ചുമ്മയുടെ പ്രധാന ഹോബികളിൽ ഒന്നായിരുന്നു.

അത് കൊണ്ട്, താച്ചുമ്മയുടെ കൂടെ പോയാൽ കൃത്യമായ കൂലി ഉറപ്പാണ്. പക്ഷെ ആ പൈസയെക്കാൾ ഞങ്ങളെ ആവേശം കൊളളിച്ചിരുന്നത് ആ പറമ്പിൽ കൂടിയുളള ഈ കറക്കമാണ് എന്ന് വേണം പറയാൻ. കാരണം വേറൊന്നുമല്ല, ഈ കറക്കത്തിനിടയിൽ കയറാൻ എളുപ്പമുളള മരങ്ങളെല്ലാം ഞങ്ങൾ നോക്കി വെക്കും, എന്നിട്ട് പിന്നീടാരും കാണാതെ വന്ന് അതിന്റെ മുകളിൽ കയറി കളിക്കും... അത്യാവശ്യം കുസൃതിയില്ലാത്ത ഏതെങ്കിലും കുട്ടികൾ ഉണ്ടാകുമോ ഈ ലോകത്ത്!

ഒരു ഓർമ്മ..Wo Geschichten leben. Entdecke jetzt