അന്ന് ഹോസ്പിറ്റലിൽ വെച്ച് താച്ചുമ്മയുടെ സ്ഥിതിയിൽ മാറ്റമൊന്നും വന്നില്ല, അതിനാൽ ഞങ്ങളൊക്കെ വീടുകളിലേക്ക് മടങ്ങി. എങ്കിലും താച്ചുമ്മയുടെ ഹോസ്പിറ്റൽ ബെഡിലെ ആ കിടത്തം എന്നെ നോവിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ ആ വർഷത്തെ നോമ്പ് ഇരുപത്തിയൊമ്പത് ആയി. സാധാരണ നോമ്പ് 29 ആയാൽ പിറ്റെ ദിവസം നമ്മൾ പെരുന്നാളിനെ പ്രതീക്ഷിക്കും. ആ സമയത്ത് ഉമ്മ മൂത്തമ്മയുടെ കൂടെ ഹോസ്പിറ്റലിൽ ആയതിനാൽ ഞാനും എന്റെ മൂന്ന് അനിയത്തിമാരും വീട്ടിൽ തനിച്ചായിരുന്നു, (നോമ്പ് അവസാനത്തെ പത്തിന്റെ സമയമായത് കൊണ്ട് ഉപ്പ രാത്രി പള്ളിയിൽ തന്നെയാണ് നിൽക്കാർ) ഞങ്ങൾ കുട്ടികൾ മാത്രം! താച്ചുമ്മയ്ക്ക് ഇങ്ങനെ സുഖമില്ലാതായതിൽ പിന്നെ പലപ്പോഴും വീട്ടിൽ തനിയെ നിന്ന് ശീലമായിരുന്നു.
പിറ്റേന്നും പെരുന്നാളല്ല, നോമ്പ് തന്നെയാണെന്നറിഞ്ഞതും അത്താഴത്തിന്റെ പേരിൽ ഞാൻ ടെൻഷനാകാൻ തുടങ്ങി. കാരണം എന്നും നോമ്പിനു "അത്താഴം= നമ്മുടെ ഉമ്മ " എന്നാണല്ലോ അവസ്ഥ! വാചകമടിയിൽ ബെസ്റ്റാണങ്കിലും പാചകത്തിൽ അത്ര okay ആയിരുന്നില്ല ഞാനപ്പോൾ ...
So അനിയത്തിയുമായി ഞാൻ വാചകമടി തുടങ്ങി (അവൾ കുക്കിംഗിൽ ബെസ്റ്റാണ് ,എന്നെ പോലല്ല☺) .
ഞാൻ:"നീ food ഉണ്ടാക്ക് "
അവൾ:"നീ ഉണ്ടാക്ക് "
" എന്നാൽ നമുക്ക് രണ്ടാൾക്കും ഒരുമിച്ചാക്കാം " ഈ സജഷൻ എന്റെതായിരുന്നു.
" അത് വേണ്ട, നമുക്ക് പുറത്തു നിന്നും എന്തെങ്കിലും ഓർഡർ ചെയ്യാം " ഇത് അവളുടെയും.
അങ്ങനെ ഞങ്ങളെളുപ്പമുളളത് തീരുമാനിച്ചു. ടൗൺ ഏരിയ ആയതിനാൽ വിളിച്ചു പറഞ്ഞാലുടൻ സാധനം കൊണ്ട് വരും, അങ്ങിനെ കിട്ടിയ ഭക്ഷണവും ഫ്രിഡ്ജിൽ വെച്ച് ഞങ്ങളുറങ്ങി. പിറ്റെന്ന് ഇതേ പോലൊരു ജൂലൈ 28,എഴുന്നേറ്റ് അത്താഴമൊക്കെ കഴിഞ്ഞ് ബാങ്കും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഉമ്മയുടെ കാൾ, കാര്യമായിട്ട് ഒന്നും പറയാതെ തന്നെ ഉമ്മ ഫോൺ വെച്ചു. അൽപ നേരം കഴിഞ്ഞതും എന്റെ ഏട്ടത്തി ഫോൺ ചെയ്തു. അവൾ പറഞ്ഞു " താച്ചുമ്മ മരിച്ചു Railu " എന്ന്. നേരത്തെ ഉമ്മ ഞങ്ങൾ തനിച്ചല്ലേ എന്ന് കരുതി പറയാഞ്ഞതാവും...
ESTÁS LEYENDO
ഒരു ഓർമ്മ..
No Ficciónതാച്ചുമ്മ, എന്റെ ഉമ്മാമ്മ (grandma)...., സ്ത്രീകളിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും ശക്തയായ, ധൈര്യമുളള മനസ്സിന്റെ ഉടമ... താച്ചുമ്മ, ഈ ലോകത്ത് ഇപ്പോൾ നിങ്ങൾ ഇല്ലെങ്കിലും ഞാനടക്കമുള്ള നിങ്ങളുടെ പേരക്കുട്ടികളുടെ മനസ്സിൽ നിങ്ങളെന്നും ഒരു സൂര്യന്റെ തേജസോടെ ഉണ്...