ഹൃദയത്തിലേക്കൊരു വിനോദയാത്ര..!

189 34 11
                                    


എന്തേലും ഒരു പരാതി എന്നും ഓള്‍ക്കുണ്ടാവും..
എന്നാലും അതെല്ലാം കേട്ടിരിക്കാന്‍ മറ്റൊരു സുഖാ..!

പിന്നെ റെന്ന മോളും കൂടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ ഓള്‍ടെ ഹുങ്ക് ഇത്തിരി കൂടിയോന്നൊരു സംശയം..!
ഹിഹിഹി..
ചുമ്മാതാട്ടോ..
ഉമ്മ എപ്പൊഴും എന്നോട് സ്വകാര്യത്തില്‍ പറയാറുണ്ട്..

"ഇയ്യിങ്ങനെ സങ്കടാവണ്ട ഷിബ്വോ.. ഒരു കുഞ്ഞുണ്ടാവുന്നതോടെ ഓള്‍ടെ പരാതിയെല്ലാം തീരും... ഒന്ന് ക്ഷമിക്ക്.."

മാലാഖയെപ്പൊലെ ഒരു കുഞ്ഞിനെ സമ്മാനിച്ചായിരുന്നു അന്ന് ഞാന്‍ കാശ്മീരിലേക്ക് വണ്ടി കയറിയത്..
അടുത്ത ഇരുപത്തേഴിന് ഞങ്ങളുടെ റെന്ന മോള്‍ക്ക് ഒരു വയസ്സു തികയുകയാ...

ആര്‍മീ ലൈഫ് തുടങ്ങിയതില്‍ പിന്നെ
നാടിനെക്കാളും ബന്ധം ബോര്‍ഡറിലായിരുന്നു.... സത്യം പറഞ്ഞാല്‍ അതാണല്ലോ ഒരു പട്ടാളക്കാരന്‍റെ ജീവ വായു....

രണ്ടാം ഭാര്യ എന്ന പദവിയേ സ്വന്തം ഭാര്യക്ക് കൊടുക്കാനാവൂ..
ആദ്യ ഭാര്യക്കുള്ള യോഗ്യത രാജ്യത്തിനു കനിഞ്ഞേകണം.. അതവിടുത്തെ ഒരു ചട്ടമാണെങ്കിലും എനിക്കെന്‍റെ ഷംന അവളല്ലാതായിത്തീരുമോ..?
അതു പോലെ എന്‍റെ രാജ്യവും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്...

ഒരോ മനുഷ്യരുടെയും ജീവന്‍റെ നിലനില്‍പ്പിനാണല്ലോ സ്വയം ഇഷ്ടത്തോടെ ഞാനീ കരിയര്‍ തിരഞ്ഞെടുത്തത്..!

ആദ്യമായി ഞാനൊരു ഉപ്പയാവാന്‍ പോവുന്നു എന്നറിഞ്ഞപ്പോഴുള്ള അതേ സന്തോഷമാണ് ആദ്യമായ് കേണല്‍ എന്ന പദവി കിട്ടിയപ്പോഴും എനിക്കുണ്ടായത്..!

കേണല്‍ ഷാഹില്‍ എന്ന പദവിയിലേക്കെന്നെ എടുത്തുയര്‍ത്തിയത് എന്‍റെ റെന്നമോളായിരുന്നു.
അന്നായിരുന്നു അവള്‍ ജനിച്ച ദിവസം..

എന്തൊക്കെയിരുന്നാലും കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ എന്നെങ്കിലും കിട്ടുന്ന ഒരു ലീവില്‍ മാത്രായിരുന്നു ഷംനയെയും റെന്നമോളെയും കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്..

ഒരു പട്ടാളക്കാരന് ചേരാത്ത ഒന്നാണ് മൂടിവെച്ചസ്വഭാവം.. ആയതു കൊണ്ടു തന്നെ ഞാന്‍ തുറന്ന് പറയാം..

Short stories😊😍😍Where stories live. Discover now