സൗഹൃദം❤

120 26 4
                                    

ഇന്ന് രാവിലെ ചില സാധനങ്ങൾ വാങ്ങാൻ വേണ്ടി ഒന്ന് പുറത്തു പോകേണ്ടി വന്നു .ആ യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു .

കുറച്ചു കോളേജ് കുട്ടികൾ. ............അതിൽ രണ്ടു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും .ഞാൻ കേറിയ കടയിൽ നിന്നും അവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നു .പരസ്പ്പരം അവർ സംസാരിക്കുന്ന രീതി എന്നെ അതിശയിപ്പിച്ചു  .ആംഗ്യഭാഷയിൽ അവർ പറയാനുള്ള കാര്യങ്ങൾ പരസ്പ്പരം കൈമാറുന്നു .എല്ലാവരും വളരെ സന്തോഷത്തിലും ആണ് .കടയിൽ ഉള്ള എല്ലാവരുടെയും ശ്രദ്ധ അവരിലേക്കാണ് .അവർ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല .

എല്ലാവരുടെയും ചിന്ത പോലെ തന്നെ അവർക്കാർക്കും സംസാരിക്കാനുള്ള കഴിവ് കാണില്ല എന്ന് തന്നെ എനിക്കും തോന്നി .വല്ലാത്ത ഒരു വേദന ആ കാഴ്ച്ച എനിക്ക് നൽകി .മറ്റെല്ലാ മുഖങ്ങളിലും ആ സഹതാപം നിറഞ്ഞു നിൽക്കുന്നു  .

എനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബില്ല് അടച്ചു ഞാൻ ഇറങ്ങിയപ്പോൾ എന്റെ മുന്പിലായി തന്നെ അവരും ........എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ അവരെ പിന്തുടരാതിരിക്കാൻ സാധിക്കുന്നതല്ലായിരുന്നു .എന്റെ ചിന്ത അവരെ കുറിച്ച് മാത്രമായിരുന്നു .

ബസ്സ് സ്റ്റോപ്പിൽ ബസ്സിന്‌ വേണ്ടിയുള്ള കാത്തു നിൽപ്പിൽ
അവരും .എന്താണ് അവർ സംസാരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ  ഇരുന്നു .മൂകരും ബധിരരും ആയുള്ള ആളുകൾക്ക് വേണ്ടിയുള്ള വാർത്ത മാധ്യമത്തിൽ കണ്ടിട്ടുണ്ടെങ്കിലും അതിനു താഴെ എഴുതി വരുന്നതിൽ നിന്നും എന്താണ് അതിലെ ഉള്ളടക്കം എന്ന് ചെറുതായെങ്കിലും മനസ്സിലാക്കാൻ സാധിച്ചിരുന്നു .

കാത്തു നിൽപ്പിനു ഒടുവിൽ ബസ്‌ വന്നു .എല്ലാവരും കയറി സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .ഞാൻ ആ കുട്ടികൾക്ക് പിന്നിലായിട്ടാണ് ഇരുന്നത് .ഞാൻ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അവർ എന്നെ നോക്കി മെല്ലെ പുഞ്ചിരിച്ചു  .ബസ് യാത്ര തിരിച്ചു .യാത്രക്കിടയിലും അവർ എല്ലാവരും അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു കൈ കൊട്ടി ചിരിക്കുന്നു .ആകെ ഉല്ലാസത്തിൽ യാത്ര .

എനിക്ക് ദൈവത്തോട് അവജ്ഞ തോന്നി .ഓരോരോ ജന്മങ്ങൾ.....എന്തിന് ഇങ്ങനെ ഉള്ള വിധികൾ നൽകുന്നു .ആ കാഴ്ച്ച വേദനിപ്പിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ ശ്രദ്ധ പതുക്കെ മുഖപുസ്തകത്തിലേക്കു തിരിച്ചു .ആരൊക്കെയോ എഴുതിയ കഥകളും കവിതകളും മറ്റ് പോസ്റ്റകളും ഒക്കെ വായിച്ചും കണ്ടും അവയ്‌ക്കൊക്കെ ലൈക്കും കമന്റും ഒക്കെ കൊടുത്തിട്ടു നോക്കുമ്പോൾ ആ കുട്ടികളുടെ കൂട്ടത്തിൽ നിന്നും ഒരു കുട്ടി ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി തയ്യാറായി നിൽക്കുന്നു .കൂട്ടുകാരോടു അവരുടെ ഭാഷയിൽ യാത്ര പറഞ്ഞു ആ കുട്ടി ഇറങ്ങിയതും ബസ് എടുത്തതും അത് വരെ ആംഗ്യഭാഷയിൽ സംസാരിച്ചിരുന്ന മറ്റു കുട്ടികൾ നല്ല രീതിയിൽ സംസാരിക്കുന്നു .

എന്റെ അതിശയം കണ്ടിട്ടാവണം അതിൽ ഒരു കുട്ടി എന്നോട് പറഞ്ഞു ,

"അതിശയിക്കണ്ടാ, ഈ കണ്ടതൊന്നും സ്വപ്നം അല്ല  .അവൾ ഒഴിച്ചു ഞങ്ങൾക്ക് എല്ലവർക്കും സംസാരിക്കാനും കേൾക്കാനും ഒരു കുഴപ്പവും ഇല്ല .ഞങ്ങൾ സാധാരണ ഭാഷയിൽ സംസാരിച്ചാൽ അവൾക്കു മനസ്സിന് ഉണ്ടാകുന്ന വിഷമം ,അത് വേണ്ടാന്നു വെച്ച് അവളോട് കൂട്ടായ അന്ന് മുതൽ അവൾക്ക് വേണ്ടി ആ ഭാഷ ഞങ്ങൾ പഠിച്ചു എടുത്തതാണ് .അവൾ കൂടെ ഉള്ളപ്പോൾ ഞങ്ങൾ ആ ഭാഷയിലേ സംസാരിക്കാറുള്ളൂ എവിടെ ആയാലും .അവളെ മാത്രം ആളുകൾ സഹതാപത്തോടെ നോക്കുന്നത് ഒഴിവാക്കാൻ വേണ്ടി ആണ് ........"

എനിക്ക് ആ കുട്ടികളോട് ഒരുപാട് സ്നേഹം തോന്നി .സൗഹൃദം എന്നാൽ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ..............കാര്യം കാണാൻ വേണ്ടി സൗഹൃദങ്ങൾ ഉണ്ടാക്കുന്നവർ ഇവരെ കണ്ടു പഠിക്കണം എന്ന് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി.........ദൈവത്തോട് ആ നിമിഷം എനിക്ക് ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞു ഇല്ലാതായി.....അവൾക്കായി ഈ നല്ല സൗഹൃദങ്ങൾ വിധിച്ചു നൽകിയതും ആ ഈശ്വരൻ തന്നെ അല്ലെ എന്ന് ആശ്വസിച്ചു.........

TRUE FRIENDSHIP NEVER WILL ENDS.......

Forwarded as received.........              വായിച്ചിട്ട് ഇഷ്ടമായെങ്കിൽ മാത്രം നല്ലത് എന്ന് പറയാം...... എനിക്ക് എന്റെ കൂടുകാരൻ തന്നത് നിങ്ങളിൽ എത്തിക്കുന്നു........ നിങ്ങള്ക്കും ഇഷ്ടമായാൽ കൈമാറാം 🙇🏻

Short stories😊😍😍Where stories live. Discover now