aathmav

87 8 0
                                    

കാറിന്റെ ഫാൻബെൽറ്റ് പൊട്ടിയതിനാൽ  വണ്ടി  വഴിയിൽ  ഒതുക്കിയിട്ടു വീട്ടിലേക്കു ഒരു ഓട്ടോ പിടിച്ചു വന്നു  ...മെക്കാനിക് നു നാളെയെ സൗകര്യപ്പെടൂ ...പുള്ളി വന്നു ശെരിയാക്കുന്ന വരെ വണ്ടി അവിടെ കിടക്കട്ടെ ...വീട്ടിലേക്കു  വന്നു കയറി ഡ്രസ്സ് മാറി കഴിഞ്ഞു മുഖം കഴുകി കൊണ്ടിരുന്നപ്പോൾ ഫോണിൽ മെസ്സേജ് alert വന്നു ...മുഖം തുടച്ചു ,ഫോൺ എടുത്തു unlock pattern വരച്ചപ്പോൾ കയ്യിൽ ഉണ്ടായിരുന്ന വെള്ളം ഫോണിന്റെ സ്ക്രീനിലേക്ക് പറ്റി അത് വരച്ച pattern  error ആയി ... കൈ

ലിയുടെ തുമ്പു കൊണ്ട് ഫോൺ തുടച്ചു ...കൈ കൈലിയുടെ വശത്തും ...മെസ്സേജ് open ചെയ്തു നോക്കിയപ്പോൾ കൂട്ടുകാരൻ ജിതിനാണ് ...

"ഡാ ...ഞാൻ നിന്റെ കാറിന്റെ അടുത്തുണ്ട് ...നീ വേഗം ഇങ്ങോട് വാ ..."

മെസ്സേജ് കണ്ടപ്പൾ തന്നെ എന്തോ അപകടം കത്തി ...ഇനി കാറിലേക്ക്  ആരെങ്കിലും എന്തെങ്കിലും ചെയ്തോ ദൈവമേ !!!
ധൃതിയിൽ സ്‌കൂട്ടറിന്റെ താക്കോൽ തപ്പിയെടുത്തു വണ്ടി സ്റ്റാർട്ട് ആക്കി  അതുമായി നേരെ കാറിന്റെ അടുത്തേക്ക് പാഞ്ഞു ...ഉള്ളിൽ ആധി കയറിയായിരുന്നു ആ പോക്ക് ...കാറിന്റെ അടുത്ത് ചെന്ന് നിന്നപ്പോൾ അവിടെ ഒറ്റ മനുഷ്യനും ഇല്ല ,ഒരു കുഴപ്പവുമില്ല ...
അപ്പോൾ തന്നെ ഫോൺ എടുത്തു ജിതിനെ ഡയൽ ചെയ്തു ...കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ ഫോൺ എടുത്തു ...

ഞാൻ ചോദിച്ചു ,"ഡാ ,നീ എവിടെ ???"

അവൻ -"ഡാ ഞാൻ നിന്റെ വീട്ടിലേക്കു വന്നോണ്ടിരിക്കാണ് ..."

അത് പറഞ്ഞപ്പോൾ ഞാൻ കാണുന്നത് ബൈക്കിൽ വരുന്ന അവനെ ...എന്നെ കണ്ടു അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി ...അവൻ എന്നോട് ചോദിക്കുവാ ,"നീയെന്താ ഇവിടെ നിൽക്കണേ ???"

ഞാൻ അന്തം വിട്ടു ...

"അപ്പോൾ നീയല്ലേടാ കാറിന്റെ അടുത്തേക്ക് വേഗം  വരാൻ പറഞ്ഞെ ???" ഞാൻ ചോദിച്ചു

പിന്നെ അന്തം വിട്ടത് അവനായിരുന്നു -"ഞാനോ ???എപ്പോൾ ???"

ഞാൻ -"അപ്പോൾ പിന്നെ WHATSAPP ഇൽ മെസ്സേജ് അയച്ചതാരാ ???"

ഞാൻ ഇതും പറഞ്ഞു ഫോൺ എടുത്തു... അവനെ മെസ്സേജ് കാണിക്കാൻ ...WHATSAPP എടുത്തു ചാറ്റ് നോക്കിയപ്പോൾ ഞെട്ടി പോയി ...അവനയച്ച മെസ്സേജ് അതിലില്ല ... അത്  ഞാൻ അവനോടു പറഞ്ഞു ...അപ്പോൾ  അവന്റെ മറുപടി ,"നീ വല്ല സ്വപ്നവും കണ്ടതായിരിക്കും " എന്ന് ... സ്വപ്നമാണോ എന്നറിയാൻ ഞാൻ ചുറ്റും പുറവും ഒക്കെ  നോക്കി ...എന്നെ തൊട്ടു നോക്കി ...അല്ല ..സ്വപ്നമല്ല ...ഈ സ്ഥലത്തു എന്തോ പ്രശ്നങ്ങൾ ഒക്കെ പണ്ട് ഉണ്ടായിരുന്നു എന്ന്  വെല്യാമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ ... ഞാനങ്ങു  വല്ലാതെ ആയി ...
എനിക്കവനെ അറിയാം ...അവൻ അങ്ങനെ ഒരു mind ഉള്ള ആൾ അല്ല ...പക്കാ serious ...എന്നോടോക്കെയാണ് ആകെ മിണ്ടാറുള്ളൂ ...അത് കുറച്ചു മാത്രം  

Short stories😊😍😍Where stories live. Discover now