*കാലിൽ തറച്ച കമ്മൽ👂🏻*.

156 19 9
                                    

"അവളുടെ  വാക്കും കേട്ടു നീ എന്നെ ചീത്ത പറയല്ലേ മോനെ. "

"കേട്ടില്ലേ ഇക്കാ തള്ളയുടെ അഹങ്കാരം. ഒരു പണിയും എടുക്കാതെ എന്നെ ഓരോന്നും പറഞ്ഞു കുർസിൽ ഇരിക്കും... "

കുറേ ആയി സീന പറയുന്നു ഉമ്മയുടെ നാവ് അടങ്ങിയിരിക്കില്ലന്ന്. എപ്പോഴും ഓരോ കുറ്റങ്ങൾ പറഞ്ഞു അവളുടെ സമാധാനം കളയുന്നു എന്നൊക്കെ.

"പണ്ടാരമടങ്ങാൻ നിങ്ങക്ക് ഒന്ന് മിണ്ടാതെ എവിടെയങ്കിലും ഇരുന്നൂടെ "

"ഞാൻ ഒന്നും പറഞ്ഞില്ല മോനെ. "

"ഒന്നും പറഞ്ഞില്ല പോലും. എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇതിൽ കയറി ഇരിക്കും. ആദ്യം ഈ കസേര ചവിട്ടി പൊളിക്കും ഞാൻ. "

എന്നും പറഞ്ഞ് റസാഖ് ഉമ്മ ഇരിക്കുന്ന കസേരയുടെ നേർക്ക് കാൽ ഉയർത്തി. കസേരയിൽ ചവിട്ടാൻ ഉയർത്തിയ കാൽ ഉമ്മ എണീക്കാൻ നോക്കിയപ്പോൾ ഉമ്മയുടെ വയറിൽ കൊണ്ടു.

പ്രതീക്ഷിക്കാതെ വന്ന ചവിട്ടിൽ ഉമ്മ വയറിൽ കൈ വെച്ച് വേദനയോടെ കസേരയിൽ തന്നെ ഇരുന്നു.

"മോനെ... "

"നിങ്ങള് ഇങ്ങോട്ട് പോര്. അത്‌ തള്ളയുടെ അഭിനയമാണ്. വല്ലാത്ത സാധനമാ. "

അവളുടെ പിറകെ അയാൾ അകത്തേക്ക് പോയി.

വാപ്പ മോന് ഒരു വയസ്സ് ഉള്ളപ്പോൾ ജോലി തേടി പോയിട്ട് പിന്നെ വന്നില്ല. അന്ന് മുതൽ പായ ഉണ്ടാക്കിയും ഓല മുടഞ്ഞും പട്ടണി കിടന്ന് മോനെ വളർത്തി. എല്ലാത്തിനുമുള്ള കൂലി അവന്റെ ഭാര്യ സീന കൊടുത്തു. അവളുടെ വാക്കും കേട്ട് റസാഖ് അങ്ങിനെയൊക്കെ ചെയ്യുമ്പോൾ ഉമ്മയുടെ മനസ്സ് അള്ളാഹു വിനോട് പറയും.

"എന്റെ മോൻ പാവമാണ്. അവനോട് പൊറുക്കണം റബ്ബേ. "

ആ സംഭവം കഴിഞ്ഞു മൂന്ന് ദിവസത്തിനു ശേഷം ആർക്കും ശല്യമാവാതെ ഉറക്കത്തിൽ ആരോടും പറയാതെ ഉമ്മ പോയി.

വർഷങ്ങൾ പലതു കഴിഞ്ഞുപോയി. സീന ഉമ്മയെ മറന്നു. റസാഖിന്റെ സ്വപ്‌നത്തിൽ വയറിൽ കൈ വെച്ച് വേദനയോടെ ഇരിക്കുന്ന ഉമ്മയുടെ മുഖം പലവട്ടം തെളിഞ്ഞു.

Short stories😊😍😍Where stories live. Discover now