വിരഹം

58 6 4
                                    

വിരഹമേ..
നീയാണ്  മറകൾ കിടയിൽ നിന്ന പുറത്തു വന്നത്.  

വിരഹമി മീട്ടുന്ന വീണ കമ്പികൾ
പൊട്ടി  ശൂന്യതയിലെ മൂകതയ്ക്ക് ആമുഖം എഴുതണം...
 

നോംമ്പരങ്ങളുടെ തോണിയിലൂടെ തുഴഞ്ഞു പോയേ തീരു...

സ്ഥൂല രൂപമില്ലാത്ത വേദനയുടെ
നിഴലിനൊപ്പരം ഒരു കൂട്ടുകാരനെ പോലെ നടന്നെ പറ്റു....

ചിപ്പികൾക്കിടയിലെ മണികളിൽ നിന്ന്
മുത്ത് തുള്ളികളായി അടരണം..

ഇരു ഗുഹകൾക്കിടയിലെ നേർത്ത കുഴികളിൽ വാക്കുകൾ പുറത്തു വരാതെ കുടുങ്ങിക്കിടക്കണം....

വിരഹമേ.. എനിക്കും നിന്നിലുമിടയിലെ നേർത്ത പാലത്തിൽ തോളോട് തോൾ ചേർന്ന് കടക്കാം..

നൊമ്പരങ്ങൾക് ആയിരം മുഖങ്ങളും നാമങ്ങളുമാണ്,

വിരഹമേ .. നിന്നിലെ നൊമ്പരത്തിന് ഒരേ മുഖം മാത്രം.

വിരഹമേ... നിൻ വേദന മാത്രമാണ് നൊമ്പരം,
കനലുകളിലെ നേരിപ്പിനെ കരിക്കാനും
കടലിലെ തീരയെയും വിഴുങ്ങാനുതക്കുന്ന
വിരഹ നൊമ്പരം.....

സത്യംWhere stories live. Discover now