തുള്ളികൾ

29 3 2
                                    

മനം ഒന്ന് പിടഞ്ഞു, അതോ തോനിയതോ?
കാതുകൾ ഒന്ന് കൂടി കൂർപ്പിച്ചു ,
നി ഇപ്പോൾ തേങ്ങിയോ? നാവ് ഹൃദയത്തോട് ചോദിച്ചു.

മൗനം മാത്രം നിഴലുകളിൽ രൂപം കൊണ്ടു.
കണ്ണുകളിലെ തുള്ളികൾ എവിടെ പോയി ?
കവിൾ തടം കാത്തിരിക്കുകയാണ് ഒന്ന് നനയുവാൻ വേണ്ടി ...

ഞാൻ കണ്ണീർ കാണാതെ പരവശനായി..
നേത്രങ്ങൾകിടയിൽ വെള്ളം ഒഴിച്ച കൊടുത്താൽ ലഭ്യമാക്കുമോ?
ഇനി എന്ത്? എവിടെ യാണ് ഇനി കണ്ടത്തേണ്ടത്?
ഗംഗയിൽ പോയാൽ കാണുമോ?
യമുനയിൽ മുങ്ങിയാൽ കിട്ടുമോ?
അമ്പല കുളത്തിലോ പള്ളി കുളത്തിലോ
മുങ്ങിയാൽ കിട്ടുമോ?

ഞാൻ വീണ്ടും വീണ്ടും വിഷാദത്തിലേക് താഴ്ന്നു പോകുകയാണ്...
ചോദ്യങ്ങൾ ഉയരും തോറും സങ്കീർണത , അകൽച്ച അതിന്റെ വിദൂരതയിലേക്ക് ഓടുന്നത് പോലെ , അതിന്റെ ഉച്ചിയെ പ്രാപിച്ചു കൊണ്ടേയിരുന്നു..

ഒരു വഴിയും കാണാതെ,,,
ഒരു തുള്ളിയും വീഴാതെ..
ഒന്നും ഇല്ലാത്ത ഈ അവസ്‌ഥ
അല്ല ഈ ദുരവസ്ഥ , ...
എന്നെ കൊല്ലുകയല്ല കൊല്ലാക്കൊല ചെയ്യുകയാണ്,,,
വേദനകൾക്കിടയിൽ ശൂന്യതയുടെ
പ്രണയ ശൂന്യതയുടെ വിഷം തീറ്റിക്കുകയണിപ്പോൾ. ...
പ്രണയ ശൂന്യതക് പകരം പരണയമെന്നെ
കരിച്ചിരുന്നെങ്കിൽ ...

ഇനിയും ബാക്കിയാണ് ,,,
എവിടെ യെൻ കണ്ണീർ തുള്ളികൾ....?
തുള്ളികൾ ഇല്ലാത്ത നേത്രങ്ങൾ ആർക്കാണ് വേണ്ടത്?
ആ നേത്രങ്ങളിൽ പ്രാണൻ വേണ്ടി
വിശ്വ സുന്ദരൻ വേണ്ടി തുള്ളികൾ
തുളുമ്പുന്നില്ലെങ്കിൽ...നേത്രങ്ങളെ മാപ്പ്,
ഇതാ വിരലുകൾ കൊണ്ട് ഞാൻ കുത്തിപൊട്ടികട്ടെ.... ....

സത്യംDonde viven las historias. Descúbrelo ahora