അര വട്ട്..

35 3 0
                                    


ഏകാന്തതയിൽ ഏകനായി എന്നിലെ എന്നെ ഓർത്തു അലയാൻ എന്തൊരു നിർവൃതി,
സത്യത്തിൻറെ പരമമായ വാക്കുകൾ
അന്നേരമാണ് മൊഴിയുക,
ഞാനെന്ന പാപിയുടെ  പൂർണത എത്രത്തോളമെന്ന, കർമ്മത്തിന്റെ ഭീകരതയും കാണുന്നത് അന്നേരമാണ്,
ചതിയില്ലാത്ത , എന്നാലോ അര ഭ്രാന്തിന്റെ യഥാർഥ്യവും കാണുന്നത് അന്നേരമാണ്...

രാത്രിയാണ് അലച്ചില്ലെങ്കിൽ പരമാനന്ദം, അര വട്ടന്റെ സഹോദരിയാണല്ലോ ഇരുൾ.

നൊമ്പരത്തിന് എത്ര നേരിയതോ, കടുത്തതോ ആയാൽ പോലും ആ ഇരുളിൽ എല്ലാം ഒരു പോലെ....
ഇരുട്ടിന് മേൽ ഇരുൾ വീണാൽ എന്ത് അറിയാനാണ്? വാരിപ്പുണ രുകയല്ലാതെ.... എന്ത് ചെയ്യാൻ...

സത്യംWhere stories live. Discover now