മെഹ്ഫിൽ

86 8 2
                                    

ഈ നടപ്പാതയുടെ ഒരങ്ങളിൽ നിവർന്ന് നിന്ന്കാരണവരെ പോലെ ,
കൊടും വേനലിൽ നട്ടുച്ച നേരത്ത തൊട്ട് തലോടിയകലുന്ന കാറ്റിന് അതിൻറെ സൗന്ദര്യം കൂറ്റാണെന്നോളം തല ഉയർത്തി നില്ക്കുന്ന ഈ തണൽ മരങ്ങൾക്ക്
എന്തെല്ലാം കഥകൾ, അല്ല യാഥാർത്യങ്ങൾ പറയാൻ ബാക്കിയുണ്ടാവും.ചരിത്രത്തിന്റെ ഏടുകളിൽ ബാക്കിയായവയും അതിലും ഒരുപാട് ഏറെ എഴുതി ചേർക്കാൻ  പറ്റാതെ ഇന്നലകളിലെ പകലൻധികളിൽ അസ്തമിച്ചിട്ടുണ്ടാകും.

ചുറ്റും പറന്ന് കോണ്ടിരുന്ന ചിത്ര ശലബങ്ങളും അതിനേക്കാൾ മനോഹരിതമാക്കപ്പെട്ട ബാല്യ കാലമിൽ അലയുന്ന കുട്ടികളും,
ഇന്നത്തെ എല്ലാം കാര്യങ്ങളും കെട്ട് കേൾവിക്ക് പോലും അതിശയോക്തിയും ഭികരവുമായിരുന്ന ,  അന്യമായി അയാദാർത്യമായിരുന്ന ഇന്ധന യന്ദ്രങ്ങൾ കുതിക്കാനില്ലാത്ത ആ ഇന്നലകളിലെ  കാൽ നട യാത്ര കാരന്റെ മനസും ശരീരവും തൊട്ട് അറിഞ്ഞതിന്റെയും,
വിരിപ്പായും മേലാപ്പായും ആകാശത്തു വിരിച്ചിട്ട മേഘം പോലെ പടർന്നു കുളിർതെന്നലായി തണലായി ദർവീശുകൾക് സ്വപ്നമേകി, ചില നേരങ്ങളിൽ അവരുടെ കാലിനടിയിലെ
ചുംബനം മേൽക്കാൻ ഒരു മെഹ്ഫിലായി മാറാൻ സുകൃതം നിനക്കായിരിന്നു.

ഓരോ ദിനവും പലതും ബാക്കിക്കിവെച്ചു നടന്നകലുംമ്പോളും നിനച്ചിരിക്കാതെ ഒരു അതിഥികണക്കെ ചില സംഭവങ്ങൾ അരങേറൂംമ്പോളും പകൽ വെളിച്ചങ്ങള് സ്വപ്നത്തിലേക് വഴുതി വീഴുമ്പോളും ഒരുപാട് തവണ ഞാൻ ആലോചിക്കാറുണ്ട് , ആ മെഹ്ഫിലുകളിലെ ദർവീശുമാരുടെ കൂടെ ആയിരുന്നെങ്കിൽ, അവരോടൊപ്പം ഒരു രാത്രി അവരുടെ സ്വപ്നത്തിൽ പാർത്തിരുന്നെങ്കിൽ, ഒന്നുമില്ലെന്ക്കിലും മെഹ്ഫിലുകളിലെ സുഗന്ധ ചുരുളുകളായി ഉയരുന്ന പുക ചുരുളുകൾ ആയി മാറിയിരുന്നെങ്കിൽ, ആ മെഹ്ഫിലിനകത് തന്നെ രൂപം കൊണ്ട അവിടെ തന്നെ ലയിച്ച നറുമണം പരത്തി അലിഞ്ഞ തീർനിരുന്നെങ്കിൽ....


സത്യംDonde viven las historias. Descúbrelo ahora