Note- ( ഈ കഥയിലെകഥാപാത്രങ്ങൾക്ക് എന്നായിട്ടോ എന്റെ ബന്ധുക്കളായിട്ടോ സാമ്യം തോന്നിയെങ്കിൽ അങ്ങ് സഹിച്ചോട്ടാ... 😜🤭😛
അല്ലാ പിന്നെ നമ്മളോടാ കളി 😏😏)''ആ പൊട്ടിപ്പെണ്ണ് റാബിക്ക് എന്നോട് ഇഷ്ടം ഉള്ളത് എനിക്കറിയാം പക്ഷേ..., അവളെക്കാൾ മുന്നേ ഈ നാഫിടെ ഖൽബ് കവർന്ന കാന്താരിയാണ് ഈ നിൽക്കണ നാജിയെന്ന് ഞാൻ പോയി പറയട്ടെ."
നാഫി എന്റെ മുഖത്ത് നോക്കി അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.
ഇത്രയും നാൾ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു അത്, എന്നിട്ടും എന്റെ മുഖത്ത് ഒരു സന്തോഷവും വന്നില്ല.പ്ലസ്റ്റു പഠിക്കുമ്പോൾ മൊട്ടിട്ട് തളർത്ത പ്രണമായതുകൊണ്ട് തന്നെയാണ്, കോളേജിലെ മൊഞ്ചന്മാർ നമ്മുക്ക് നേരെ അപ്ലീകേഷൻ നീട്ടിയപ്പോൾ നമ്മള് കുലുങ്ങാനത്. ഇത്രയും നാൾ ആരുമറിയാതെ ആരെയും അറിയിക്കാതെ ഞാൻ മനസ്സിൽ ഒളിപ്പിച്ച പ്രണയം. അതെ പ്രണയം തിരിച്ചു അവനും എന്നോട് ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഏറെ സങ്കടമാണ് വന്നത്.
''ഈ നാജിടെ ഖൽബിൽ ഒരു രാജാക്കുമാരാൻ ഉണ്ടെങ്കിൽ അത് നീ മാത്രമാണ ഡാ" അവനെ വാരി പുണരാൻ തോന്നിയെങ്കിലും ദുരെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന റാബിനെ കണ്ടപ്പോൾ, മനസ്സിലെ മോഹങ്ങൾ ഒക്കെയും വീണ്ടും ഭദ്രമായി കെട്ടിപൂട്ടി.
"നാജി... നാജി... നീയെന്താ ഒന്നും മിണ്ടാത്തെ " എന്നെ അവൻ വിളിച്ചപ്പോൾ എന്തു പറയണമെന്നറിയാതെ വാക്കുകൾക്കായി ഞാൻ പരതി.
''ഒരാണ്ണിനുംപെണ്ണിനും ജീവിതക്കാലം മുഴുവൻ നല്ല സുഹൃത്തുക്കൾ ആയി കഴിയാൻ പറ്റില്ല എന്ന് എല്ലാരും കൂടെ കൂടെ ആവർത്തിച്ചിട്ടും ഞാൻ വിശ്വസിച്ചില്ല. നീയെന്നെ ചതിക്കായിരുന്നല്ലേ, ഫ്രണ്ടാന്ന് പറഞ്ഞ് നടന്നിട്ട് മനസ്സിൽ മറ്റൊരർത്ഥത്തിൽ കൊണ്ടു നടക്കാർന്നല്ലേ. I hate u നാഫി.... I hate U. ഇനി മുതൽ നമ്മൾ ഒന്നല്ല ഇനി രണ്ടുംരണ്ടാണ്.''
അതു പറയുമ്പോഴും എന്റെ കണ്ണുനീർ തുള്ളികൾ ധാരാധാരയായി നിൽക്കാതെ ഒഴുക്കുന്നുണ്ടായിരുന്നു. അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ നടന്നകന്നു.
YOU ARE READING
ന്റെയാണി കുറുന്തോട്ടി😉🤩
Teen FictionGala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ.. me-നിക്ക് പേരില്ല Gala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈 Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄 me-നീ പോടാ മത്തങ്ങ തലയാ 😬😬 Gala- ഈ ക...