🎵🎶"പൊന്നേ പൂവേ കർളേ......
എന്റെ ഖൽബിനുള്ളിലെ മോളെ....."🎶🎵
നമ്മളെ ഫോണിലെ അലറാം റ്റൂൺ കേൾക്കേണ്ട താമസം നമ്മള് ചാടിയെണിറ്റ്, എത്ര ഉറക്കത്തിലായാലും നിദ്ര ദേവി നമ്മളെ ചൂലെടുത്ത് അടിച്ചോടിക്കും. അതാണ് നമ്മള് ഇത്രയും ബ്യൂട്ടിഫുൾ ആയ സോങ്ങ് അലറാം റ്റൂൺ ആയി തെരഞ്ഞെടുത്തത് .😂😂സമയം നോക്കിയപ്പോ 5. 15 വേഗം പല്ല് തേച്ച് വുളു എടുത്ത് തഹജൂദ് നിസ്ക്കരിച്ച് നിസ്ക്കാര പായേല് ഇരിക്കുമ്പോ ദേ സുബഹി ബാങ്ക് മുഴങ്ങുന്നു. പിന്നെ സുബഹി കഴിഞ്ഞ് നമ്മള് നേരെ കുളിക്കാൻ ഓടി.
അള്ളോഹ്.... എന്തൊരു തണുപ്പ്! 😮😯
വെള്ളം കോരിയൊഴിച്ച് ഒരു കാക്ക കുളി നടത്തി നമ്മള് ഡ്രസിംങ്ങ് കഴിഞ്ഞ് അവർക്ക് സമ്മാനിക്കാൻ ഇന്നലെ സ്റ്റൊക്കിയ കവറും താങ്ങി മുറിയിൽ നിന്നും പൊറത്തിറങ്ങി.നമ്മളെ കണ്ടതും പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിക്കണ്. നമ്മളെ പുന്നാര ഉമ്മി. ചായയിൽ ബിസ്ക്കറ്റും മുക്കിയിരിക്കണ നമ്മളെ നെഴ്സറി ചെക്കൻ നിച്ചുക്കാനെ നോക്കി ഞാൻ നീട്ടി വിളിച്ചുതും ഔട്ട് സാറ്റ് !🤓പറഞ്ഞ് ബിസക്കറ്റ് ചായയിൽ വീണതും ഒരുമിച്ചാർന്നു. പിന്നെ ഡീ... അലറി എന്റെ നേരെ ഓടി വരുന്നു... നമ്മള്‍ കാണാറില്ലേ നാഷണല്‍ ജീയോഗ്രഫി ചാനലില്‍ സിംഹം ഇരയെ പിടിക്കാന്‍ വരുന്നത് ? അതുപോലെതന്നെ..
അപ്പോഴാണ് നമ്മള് ചെയ്ത തെറ്റിന്റെ കടുപ്പം ഓർമ്മ വന്നത് പിന്നെ ഒന്നും നോക്കിയില്ല, പാപ്പച്ചിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഹും! എന്നോടാ കളി.. 😜😏
പക്ഷേ നമ്മളെ പ്രതീക്ഷ ഒക്കെയും തെറ്റിച്ച് നിച്ചുക്ക നമ്മളെ കയ്യിൽ കേറി പിടിച്ച് വലിച്ച് എന്നിട്ട് ഒരു ഡയലോഗും.''എന്തും നമ്മള് സഹിക്കും ബട്ട് കുടിക്കാനിട്ട ചായയിൽ ബിസ്ക്കറ്റ് വീഴണത് ഒഴികെ "
''സോറി നിച്ചുക്കാ.... "
നാഫിടെ വീട്ടിക്ക് നേരത്തെ നമ്മക്ക് എത്തണമെങ്കിൽ നിച്ചുക്കാടെ കൂട്ട് തന്നെ ശരണം, അതോണ്ട് നമ്മള് അല്പം താഴ്ന്ന് കൊടുത്ത്.''അല്ലാ നാജിയെ.. ഇയ്യ് ഈ വെളുപ്പാൻ കാലാത്ത് ഒരുങ്ങിപ്പിടിച്ചിട്ട് എങ്ങോട്ടാ.." ചായ പകർത്തുന്നതിനിടയിൽ ഉമ്മി കമൺട്രി അടിച്ച്.
YOU ARE READING
ന്റെയാണി കുറുന്തോട്ടി😉🤩
Teen FictionGala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ.. me-നിക്ക് പേരില്ല Gala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈 Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄 me-നീ പോടാ മത്തങ്ങ തലയാ 😬😬 Gala- ഈ ക...