''ഇങ്ങിനെ ഇണ്ട ഒരു ഉറക്കം സുബഹി നിസ്കരിച്ച് രണ്ട് യൂസ് ഒക്കെ ഓതിക്കൂടെ അനക്ക് നാജിയെ.... "ബഡിൽ മൂടി പുതച്ചു കിടക്കണ നമ്മളെ കണ്ടപ്പോ തൊടങ്ങിയ ചൊറിയല്ലാണ്. ആരാന്നല്ലേ? നമ്മളെ പുന്നാര പാത്തൂട്ടി... ന്റെ ഉമ്മുമ്മാ. ചുരുക്കി പറഞ്ഞാ നമ്മളെ കാണുമ്പോ ചെറിയാൻ വന്നിലെങ്കിൽ മൂപ്പത്തിയാർക്ക് ഒറക്കം കിട്ടൂല്ല. നിച്ചുക്ക ഇന്ന് സ്ഥലം കാലിയാക്കുന്നത് പ്രമാണിച്ച് ഇന്നലെ ലാന്റ് ചെയ്യ്തതാണ് മേഡം.
"അവള് ഓതിറ്റാണ് കിടന്നത്. "
പാത്തുട്ടിടെ ഡയലോഗ് കേട്ട് പാവം പാപ്പച്ചി കമന്റ് അടിച്ചതേ ഓർമ്മയുള്ളു, ബാക്കി പാപ്പച്ചിടെ നെഞ്ചത്തോട്ടായി കുതിരക്കേറ്റം."ഹാ... ഓളെ പറഞ്ഞിട്ട് കാര്യല്ല ഇജ്ജ് വളം വെച്ചൊടുകല്ലേ.... ഇന്നലെങ്കിൽ നാളെ മാറ്റാൻ കുടില്ക്കേറണ്ട പെണ്ണാ... അയിന് എങ്ങനെ, അനക്ക് വെല്ല ചൂടും വേവും ഇണ്ടാ? "
നമ്മള് പൊതപ്പിക്കൂടെ തല പകുതി പൊറത്തിട്ട് ചെവി കൂർപ്പിച്ച് കിടന്ന് ന്താണ് നമ്മളെ പാപ്പച്ചിന്റെ നിലപാട് എന്നറിയണല്ലോ?
"അവള് ചെറിയ കുട്ടിയല്ലേ ഉമ്മാ.. "
നമ്മള് പൊതപ്പിന്റെ ഉള്ളിലെ കയ്യും കാലും നോക്കി പതുക്കെ പറഞ്ഞ്
ഹൗ !അത്ര ചെറുതൊന്നല്ലലോ🤨😝"ചെറ്യേയ് കുട്ടി... ഓളെ പ്രായം ഉള്ളോര് കെട്ടി കുട്ട്യോളെ പെറ്റു. ന്നിട്ടും അനക്ക് ഇപ്പളും ചെറ്യേയ് കുട്ടി. "
ഓർക്ക് കെട്ടാൻ മുട്ടി കെട്ടി പോയത് നമ്മളെ തെറ്റാ.. അല്ലാ പിന്നെ! (ആത്മഗാതം )"നെസിയേ ഉമ്മാക്ക് ചായകൊടുത്താ.."
"ഇജ്ജ് ഇപ്പോ നമ്മളെ ചായ കുടിപ്പിക്കണ്ട."
തടി ഊരാൻ പാപ്പച്ചി കണ്ട ഐഡിയായിരുന്നു. അതും പാളി പോയി പാവം.''ഹി..ഹി.. " നമ്മള് ഇങ്ങിനെ കുലുങ്ങി ചിരിക്കുമ്പോ, ദേ ഒരു കൈ നമ്മളെ ചെവിക്ക് നേരെ ആരാ അത് എന്നല്ലേ? പാപ്പച്ചി!
"നിക്ക് വയറ് നിറച്ച് ചീത്ത കേൾപ്പിച്ച് കിടന്ന് പിള്ത്താണല്ലേ?? എണിറ്റ് പോടിയിവടന്ന് "
നമ്മള് നേരെ അടക്കളെ പോയി. കാപ്പി വലിച്ച് കുടിച്ച് , ഉമ്മി തന്ന ചായ ഒരു കൈയില് മറ്റെതില്ല് പത്രവും ആയി കോലായില് പാത്തുട്ടിടെ മുന്നിൽ എത്തിയതും നമ്മളെ തട്ടം താഴെ വീണതും ഒരുമിച്ചായിരുന്നു. പിന്നെ പറയാഞ്ഞിണ്ട ദേ തൊടങ്ങി.
أنت تقرأ
ന്റെയാണി കുറുന്തോട്ടി😉🤩
أدب المراهقينGala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ.. me-നിക്ക് പേരില്ല Gala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈 Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄 me-നീ പോടാ മത്തങ്ങ തലയാ 😬😬 Gala- ഈ ക...