part_2

412 46 42
                                    

A/n
Hai chunkzz🤩🤩 നമ്മള് ഇവടെണ്ട്ട്ടാ
എങ്ങനിണ്ട്.., നമ്മളെ Story ഇങ്ങൾക്ക് ഇഷ്ടായിക്കണാ ...., 🤗അല്ലേലു നമ്മള് ഒരു സംഭാവാന് നമ്മക്ക് അറിയാന്നേ,😉 അപ്പോ പോണ പോക്കില് താഴെ കാണാണ നക്ഷത്രത്തുമല്ല് ഒന്നു ഞെക്കിയാളാ... 😂🤣😅അപ്പോ happy read‌ing🤩🤩

******************************
ജനലിനപ്പുറത്ത് മുറ്റത്ത് സൈക്കിൾ ചവിട്ടി കളിക്കണ കൊച്ചുപാടെ മോൻ ഇർഫാനെയാണ് നോക്കി നിൽക്കുന്നതെങ്കിലും ചിന്ത മുഴുവൻ മറ്റൊരിടത്തായിരുന്നു.
റാബിടെ വാക്കുകൾ അപ്പോഴും ഒരു ഇടിമുഴക്കം പോലെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.

Past...

മുന്നിലെ ആവി പറക്കുന്ന കോഫിയിലും വാച്ചിലും അക്ഷമയോടെ ഞാൻ മാറി മാറി നോക്കി. ഇപ്പ വരാ ഇപ്പ വരാ പറഞ്ഞിട്ട് അര മണിക്കൂർ ആയി പടച്ചോനേ.., നമ്മളെ ഇവിടെ പോസ്റ്റാക്കി ഈ തെണ്ടി നാഫി എവിടെ പോയി കിടക്കേണ് . ഓന്റെ ഫോണിൽ വിളിക്കുമ്പോ വിളിക്കുമ്പോ ഫോൺ സ്വിച്ച് ഓഫ് ആന്ന് ആ പെണ്ണ് കിടന്ന് കാറണ്ണ്ണ്ട് .ഞാൻ അതൊന്നും മൈൻറ്റാക്കാതെ വീണ്ടും വീണ്ടും കുത്തിഞെക്കി വിളിച്ചോണ്ടിരുന്ന്.

പെട്ടന്ന് എന്റെ മുന്നിൽ ഒരു ബുള്ളറ്റ് സഡൺ ബ്രേക്ക് ഇട്ട് നിർത്തി. ഇതാരാണപ്പാ എന്ന് തലപ്പൊക്കി നോക്കിയപ്പോൾ , തലയിലെ ചട്ടിക്കലം (ഹെൽമറ്റ് ) ഊരി മാറ്റി ക്ലോസപ്പ് പരസ്യത്തിലെ ചിരി പാസാക്കി നിക്കണ് നമ്മടെ നാഫി.
അത്രയും നേരം നമ്മളെ പോസ്റ്റാക്കിയ ദേഷ്യവും ആ ചിരിയും ഒക്കെ കൂടെ കണ്ടപ്പോൾ സമ്മനില തെറ്റി നാഗവള്ളി വേർഷൻ വരെ എത്തി.
"നമ്മളെ ഇവിടെ പിടിച്ചിരുത്തിയിട്ട് അന്റെ ഫോൺ ഉപ്പിലിടാൻ പോയതാണോടാ ഹംക്കേ... " അതു പറഞ്ഞ് ഓന്റെ തലയിൽ രണ്ട് കിഴക്ക് വെച്ചു കൊടുത്ത്.

'' ആ ഇതാണ് നമ്മൾ പറഞ്ഞ ഐറ്റം"
പിന്നിൽ തിരിഞ്ഞ് അവനതു പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. ന്റെ അല്ലാഹ്...!! എന്തൊരു മൊഞ്ചാണ് പെണ്ണിന്. പാലിന്റെ കളറും തത്തമ്മ ചുണ്ടും , ചിരിക്കുമ്പോൾ വെട്ടിതിളങ്ങണ നുണക്കുഴിയും .മാൻ മിഴി പോലത്തെ വ്ട്ടക്കണ്ണും പേരാഞ്ഞിട്ട് ആളേ കൊതിപ്പിക്കാനായി അത് നീട്ടി വിലച്ചെഴുതിയിട്ടുണ്ട്. ജീൻസ് പാൻറ്റും ടോപ്പും സ്റ്റൈലായി ചുറ്റി കുത്തിയ സ്കാഫും. നമ്മള് മൊത്തത്തിലായി ഒറ്റയടിക്ക് ഒരു അൾട്രാ സ്ക്കാൻ അങ്ങ് നടത്തി.( NB- ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇത്ര പുകഴത്തിയെങ്കിൽ അവളെ കുറിച്ച് ആണുങ്ങൾ എങ്ങിനെ വർണ്ണിക്കും. ഹോ..., അൺ സഹിക്കബിൾ )

ന്റെയാണി കുറുന്തോട്ടി😉🤩Where stories live. Discover now