പ്രതീക്ഷയോടെ നമ്മളെ നോക്കി നിക്കണ ഓനെയും ഗ്ലൂക്കോസ് കുപ്പിനേയും മാറി മാറി നോക്കി
പറഞ്ഞു...."I....''
"ഉം... I..... പോരട്ടെ " 😉😊☺️
നമ്മളെ തന്നെ നോക്കി കള്ളച്ചിരി മുഖത്ത് ഫിറ്റ് ചെയ്യ്ത് ഓൻ ഏറ്റു പറഞ്ഞപ്പോ ഒരു ചവിട്ട് വെച്ചു കൊടുക്കാനാണ് തോന്നിയെ പിന്നെ ഒന്നും നോക്കീല്ല നമ്മളെ രണ്ട് കണ്ണും പൂട്ടി അങ്ങ് അടിച്ചു.I W U സേട്ടാ ..."
ഛേ ...!നശിപ്പിച്ച്ന്ന് നമ്മളെ നോക്കി ദയനീയമായി പറഞ്ഞപ്പോ
"അയ്യ! ഇങ്ങളെ ഈ മോന്തായം നോക്കി ഐ ലൗ യൂ പറയാൻ മാത്രം നമ്മക്കു ദാരിദ്യോനുല്ല .ഹും! "😏😏
ഓന്റെ മുഖത്ത് നോക്കി ഒരു ദയാ ദാക്ഷിണ്യമില്ലാതെ നമ്മളത് പറഞ്ഞപ്പോഴും ആ കോന്തൻ നിന്ന് പിള്ത്തനെ പിള്ത്ത.
ഓൻ ട്രിപ്പ് ഇപ്പോ ശെരിയാക്കും എന്ന വെച്ച് നമ്മള് ഇങ്ങിനെ നോക്കി നിന്നത് മെച്ചം .ഇനി ഓനോട് റിക്വസ്റ്റ് ചെയ്യാൻ ഒന്നും നമ്മക്ക് മേലാർന്ന്. നമ്മള് ക്ഷമിച്ച് ക്ഷമിച്ച് ഒരു മണിക്കൂർ ഹോസ്പിറ്റലിൽ തന്നെ പോസ്റ്റായി.
എല്ലാം കഴിഞ്ഞ് ഓന്റെ കാറിൽ കേറിയിരുന്നപ്പോൾമുന്നിലെ മിറർ ശെരിയാക്കി ഓൻ നമ്മളെ നോക്കി സൈറ്റടിച്ച് ശൈത്താൻ 😏😡😠
വീട്ടിൽ നമ്മളെ ഇറക്കി പോവാൻ നിക്കണ ഓൻ വീട്ടിക്ക് കേറ്റാൻ ഉമ്മിയും പിന്നീടാവാം എന്ന് ഓനും നിന്ന് കൊഞ്ചണ കണ്ടപ്പോ നമ്മള് അതൊന്നും മൈന്റാക്കാതെ അകത്ത് കേറി പോയി. ഡ്രസ്സ് ഒക്കെ ചേഞ്ചാക്കി വന്നപ്പോൾ വെയിറ്റിട്ട് നിന്ന ആ കോന്തൻ സോഫേലിരുന്നു ഓന്റെ ഹലാക്കിന്റെ ഫോൺ തോണ്ടി കളിക്കണ്.
"നാജ്യേ...."
അപ്പോ ദേ അടക്കളെന്ന് ഉമ്മിടെ നീട്ടി വിളി.
നമ്മളെ ചെന്ന് നോക്കുമ്പോ പാവം പഴത്തിനെ മാനഭംഗം നടത്തി മാവിൽ മുക്കി പെരിക്കയാണ്. നമ്മളെ കണ്ടതും ചായയും ബിസ്ക്കറ്റും കോഴി അടയും പഴംപൊരിയും നിരത്തി വെച്ചിരിക്കുന്ന ട്രേ നോക്കി അതെടുത്ത് ഓൻ കൊടുക്കാൻ കല്പ്പിച്ചു. നമ്മള് ഒരു ഹലാക്കിന്റെ നോട്ടം അങ്ങ് വെച്ചു കൊടുത്തു എവിടെ... മൈന്റാക്കാൻ മൂപ്പത്തിയാര് പഴം പെരിക്കുന്ന തിരിക്കലാണ്.
പ്രതിമ പോലെ നിക്കണ നമ്മളെ നോക്കി ഉമ്മി വീണ്ടും തൊളളപൊളിച്ചപ്പോൾ എന്നെ കൊണ്ട് ഒന്നും മേലാന്ന് പറഞ്ഞ് നമ്മളും ചവിട്ടി ശിവന്റെ താഢവ നൃത്തം അല്ലാ പിന്നെ എന്നോടാ കളി.😏😁
YOU ARE READING
ന്റെയാണി കുറുന്തോട്ടി😉🤩
Teen FictionGala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ.. me-നിക്ക് പേരില്ല Gala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈 Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄 me-നീ പോടാ മത്തങ്ങ തലയാ 😬😬 Gala- ഈ ക...