കനൽ പൊട്ടുകൾ

93 13 6
                                    

മകളേ സൂക്ഷിക്കണം അമ്മ വിതുമ്പുന്നു
മരവിച്ച മനസ്സുമായ് യാത്രയെന്നോതീ
പക്ഷേ അകലങ്ങൾ താണ്ടിയാണല്ലോ എൻെറ പ്രയാണം...

സ്വപ്നങ്ങളുടെ സാധ്യതാ ലോകത്തേക്ക് ഒരൊളിച്ചോട്ടം ...
സങ്കൽപ്പങ്ങളുടെ കണ്ണാടി ചില്ല് തകർന്നതറിയാതെ എത്ര നിനവുകളെണ്ണി കാത്തിരുന്നു ഞാൻ ............
അന്ന് -
കൊത്തം കല്ലുകളും മഞ്ചാടി മണികളും ആയിരുന്നു എന്റെ കൂട്ടുകാർ ....
നിറഞ്ഞുതിരുന്ന മഴത്തുള്ളികൾക്കൊപ്പം
പാദസരം കിലുക്കി നടന്ന വീഥികൾ ... പിന്നീട് --
സായാഹ്ന സന്ധ്യ പോലെ തുടുത്ത് പോയ് ഞാൻ ...........
ഏകാന്തതയുടേയും നിലാവിന്റേയും സ്നേഹ സുഹൃത്തായ് ....
ഈറനുടുത്ത മഴവില്ലായ് തെളിഞ്ഞുവെന്നോ ഞാൻ .......
ഇന്ന് - ഇടറുന്ന കാൽ പാദങ്ങളുമായ് പിടയുന്ന മനസ്സുമായ് നീങ്ങവേ ...
നഗരത്തിന്റെ തിരക്കിൽ ഒറ്റപ്പെട്ട ഒരാർത്തനാദം എന്നെ കീറിമുറിക്കുന്നു
ഹൃദയമില്ലാത്തവരേ നിങ്ങളെന്റെ സ്വപ്നങ്ങളെയാണ് ചീന്തിയെറിഞ്ഞത്
വേദനയുടെ പടുകുഴിയിൽ അവൾ അവസാനം വരെ തേടിയതെന്തോ അതാണ് എനിക്കും നഷ്ടമായത് .... വീണ്ടും - കാലചക്രം തിരി തെളിയിച്ചിരിക്കുന്നു ....
നിശ്വാസങ്ങൾ പിറുപിറുക്കലാകുമ്പോൾ നിറമില്ലാത്ത എന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ സാധ്യത നൽകുന്ന - തെന്തിനാണ് ഞാൻ ... .









 കനൽപൊട്ടുകൾWhere stories live. Discover now