വരും വരാതിരിക്കില്ല ....
എത്ര നേരമായിങ്ങനെ കാത്തിരിക്കുന്നു
ഞാൻ .....
വരുമെന്ന് പറഞ്ഞിട്ടും വരാത്തതെന്തേ
കണ്ണിലെണ്ണയൊഴിച്ച് എത്ര നാളിങ്ങനെ...''
നിനവുകളെ കടമെടുക്കാൻ സാന്ത്വനത്തിന്റെ തൂവൽസ്പർശമായ്
നിലാവിന്റൊപ്പം തനിച്ചിരിക്കാൻ വരാമെന്നേറ്റിട്ട് ....
ഉമ്മറക്കോലായിൽ അച്ഛന്റേയും അമ്മയുടേയും നെടുവീർപ്പിനലകൾ
എന്നിലേക്ക് വീണ്ടും ...
ഓ ..നിന്റെ പരിചിത കാൽസ്വനം
അരികത്തായ് എത്തിയതറിഞ്ഞില്ല ഞാൻ
നിമിഷ നേരം പരിഭവിക്കുന്നത്തിന് ...
മഞ്ഞുപുതപ്പുമായ് പൊതിയുമ്പോൾ നീ എന്തിന് വിറക്കുന്നു ....
നിന്നിലേക്ക് പെയ്തു തുടങ്ങിയിട്ടും നിരാശ നൽകുന്നതെന്തിനോ ......
വസന്തകാലം ഹിമകണങ്ങളിൽ തല തുവർത്തി ആനയിക്കുന്നുവോ
ഓർമയുടെ പുൽമേടുകൾ കൈവീശി യാത്രയോതുന്നുവോ
മിഴികളിൽ അവസാന നീർത്തുള്ളിയും പിടഞ്ഞമർന്നുവോ......
ആർത്തനാദങ്ങൾ എന്തിന് നിദ്രയുടെ
ആത്മനാളത്തിൽ ലയിച്ചതിനോ ....
ഇപ്പോൾ .. ഞാനൊരു നക്ഷത്രം
പുനർജനിയുടെ കൂട് തേടുമ്പോൾ ആഴങ്ങളിൽ വീണ് പോയ ഒരു പാവം നീർത്തുള്ളി .....
YOU ARE READING
കനൽപൊട്ടുകൾ
Poetryമരവിഛ മനസ്സുമായി യാത്ര യെന്ന് ഓതി പക്ഷെ അകലവും താണ്ടിയാണല്ലോ എൻ പ്രയാണം