ഹൃദയം വിൽക്കാനുണ്ട്.....
കീറി മുറിക്കപ്പെട്ട് , രക്തം വാർന്നിങ്ങനെ ?
അച്ഛനാം കഴുകൻ മകളുടെ
സ്വപ്നങ്ങൾ കൊത്തിപ്പറിക്കയായ്
അമ്മ അവളുടെ ശരീരം കൊണ്ട് വിലപേശുന്നു
സോദരൻ അവളുടെ സ്വകാര്യതയെ
പകർത്തിയെടുക്കുന്നു
ഇന്ന് - , സൂര്യനെല്ലിയും വിധുരയും ഡൽഹിയും ബംഗാളും തമ്മിൽ വാക് പോരാട്ടം നടത്തുമ്പോൾ ഞാനെന്റെ
കാതുകൾ പൊത്തി ആർത്തലക്കുകയാണ് അരുതെ
നിങ്ങളെന്നെയും ആ കണ്ണുകളാൽ എന്തിന് കൊത്തിപ്പറിക്കുന്നു.....
YOU ARE READING
കനൽപൊട്ടുകൾ
Poetryമരവിഛ മനസ്സുമായി യാത്ര യെന്ന് ഓതി പക്ഷെ അകലവും താണ്ടിയാണല്ലോ എൻ പ്രയാണം