മഴയത്തും

58 11 0
                                    

ഹൃദയത്തിൽ പെയ്ത് നിറഞ്ഞ മഴക്ക്
പലതും നഷ്ടപ്പെട്ടിരിക്കാം .....

നിമിഷങ്ങളുടെ നിഗൂഢതക്ക് എന്റെ
കരതലങ്ങളേക്കാൾ മൂർച്ചയുണ്ടായിരിക്കാം ......
എങ്കിലും എന്റെ തൂലികക്കപ്പുറം നിലവിന്റെ നേർത്ത തേങ്ങലുകൾ
നിശബ്ദതയെ വെല്ലുവിളിച്ചിരിക്കാം
ഇവിടെ നിഗൂഢതകളുടെ മനസ്സിൽ
പ്രതിധ്വനികളുടെ അവഹേളനം
എനിക്കറിയാം എന്ത് ചെയ്യണമെന്ന് ?
സ്വാർത്ഥതകൾ നിറങ്ങളെ കീറിമുറിക്കുന്നു .........
ചില്ലുജനാലകൾ ആവർത്തനത്തിന്റെ
ശബ്ദങ്ങൾ സൃഷ്ടിക്കുന്നു.....
ഇനി തകർത്ത് പെയ്യാം രാത്രിയുടെ
നിഗൂഢതകൾക്കൊപ്പം ....

 കനൽപൊട്ടുകൾTempat cerita menjadi hidup. Temukan sekarang