ഭാഗം 1

35 1 3
                                    

ഞാൻ നടന്നകന്ന വഴിയിൽ ഇരുള്  പടർന്നിട്ടും
ആ വൃക്ഷത്തിൽ നിന്നും ഇലകൾ കൊഴിഞ്ഞു
മണ്ണുമായി ചേർന്നിട്ടും.....
നീ ഇന്നുമെന്നെ കാത്തിരിക്കുന്നു.....
വിധിയുടെ ഇരുണ്ട നിഴൽ എന്നെ വിഴുങ്ങുമ്പോഴും
അതിൽ ഞാൻ ബന്ധനസ്ഥയാവുമ്പോഴും
നിന്നിലെ പ്രണയം നൽകിയ ഓർമകൾ
വിധിയാവുന്ന ചങ്ങലയാൽ വിണ്ടുകീറിയ എന്റെ ഹൃദയത്തിനു ജീവാമൃതം പകരുന്നു.....
നിന്റെ ഹൃദയമാകുന്ന വാതിൽ പടികൾ രണ്ട് ദശബ്ദങ്ങൾക്ക് ശേഷവും എന്റെ മുൻപിൽ നീ തുറന്നിട്ടിരിക്കുന്നു....
എനിക്ക് മാത്രമായി......
എന്നാൽ നീയാകുന്ന  നിലാവിനെ മുകരാൻ
കഴിയാതെ പോയ സൂര്യകാന്തിയാണ് ഞാൻ...
നിനക്കായി നമ്മുടെ പ്രണയത്തിന്റെ തുടിപ്പിനായി ഞാൻ മനസ്സിൽ കരുതി വച്ചിരിക്കുന്ന സ്നേഹത്തിന്റെ വാത്സല്യത്തിന്റെആയിരം സാഗരങ്ങൾ
എന്നിൽ തന്നെ ഒഴുകി എന്നിൽ തന്നെ അവസാനിക്കട്ടെ.....

ഏതൊക്കെ കൈവഴികളിലൂടെ ഒഴുകിയാലും
ഞാനാകുന്ന സാഗരം സംഗമിക്കുന്നത് നിന്നിലവും.....
അടുത്ത ജന്മമെങ്കിലും ഒന്നായി ഒഴുകാൻ......
വിധിയുടെയോ....വാക്കിന്റെയോ...... സ്നേഹത്തിന്റെയോ മതിൽക്കെട്ടുകളെ ബേദിച്ച് ഒന്നായി ഒഴുകി.....
ഒരേ സംഗമസ്ഥാനം പൂകാൻ........

ഒരു തുള്ളി കണ്ണുനീർ ഇറ്റ് ആ താളുകളിലേക്ക് വീണു... തന്റെ പ്രാണനേയും പ്രാണന്റെ അംശത്തെയും പിരിഞ്ഞിട്ട് ഇന്നേക്ക് ഇരുപത് കൊല്ലം... രാത്രിയുടെ യാമങ്ങളിലാണ്  താൻ മയൂരിയാവുന്നത്... മഹാദേവന്റെ മയൂരി... മറ്റുള്ളവർക്ക് മുമ്പിൽ നഗരത്തിലെ പ്രശസ്തയായ ഗൈനക്കോളോജിസ്റ്റ്....പ്രശസ്തമായ ഹോസ്പിറ്റലിന്റെ ഉടമ.... സമൂഹത്തിൽ ആദരണീയായ.....ഡോക്ടർ മയൂരി മേനോൻ.......
അവരുടെ ചുണ്ടുകളിൽ ഒരു  ചിരി പടർന്നു... പുച്ഛം കലർന്ന ചിരി.... തന്റെ വിധിയോട്...... തന്നോട് തന്നെ ...
🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭

പ്രസിദ്ധമായ ഒരു ജില്ലയിലെ മെഡിക്കൽ  കോളേജ്...

ആകെ തിരക്ക് നിറഞ്ഞ അന്തരീക്ഷം..രാവിലെ തന്നെ  കൗണ്ടറിന് മുമ്പിൽ വലിയ ക്യൂ പ്രത്യക്ഷ
പെട്ടിരിക്കുന്നു.... വിവിധ വിഭാഗങ്ങളിലെ  ഡോക്ടർമാരുടെ  ക്യാബിനു മുമ്പിൽ ആളുകൾ വരിയായി നിൽക്കുന്നു.....

സാഗരസംഗമംWhere stories live. Discover now