ഭാഗം 5

16 1 10
                                    

പത്തുമണിയോടെ പാർട്ടിയെല്ലാം കഴിഞ്ഞ് എല്ലാവരും തിരികെയെത്തി.... ആദർശിന് പിറ്റേന്ന് ഡ്യൂട്ടി ഉള്ളത് കൊണ്ട് ആതിരയും ആമിമോളും അവന്റെ കൂടെ നേരെ അവരുടെ ഫ്ലാറ്റിലേക്ക് പോയി...

ഹേമയുടെ ഹാൻഡ് ബാഗിൽ വച്ച ഫോണെടുക്കാനായി ജാനി അവരുടെ മുറിയിലേക്ക് പോയി.... ഹേമയുടെയും ചന്ദ്രന്റെയും സംഭാഷണം കേട്ട് അവൾ അകത്തേക്ക് കയറാതെ കുറച്ച് മാറി നിന്നു.....

എന്നാലും ആ ശ്രീകുമാറിനോട് അങ്ങനെ അറുത്തുമുറിച് പറയേണ്ടിയിരുന്നില്ല... നാളേയും കാണേണ്ട ആൾക്കാരല്ലേ... പോരാത്തതിന് അരുൺ മോന് എന്താ ഒരു കുറവ്... നല്ല പയ്യൻ, നല്ല സ്വഭാവം, പിന്നേ നല്ല ചുറ്റുപാടും.... ആർക്കും കുറ്റം പറയാൻ ഒന്നുമില്ല...
ഹേമ ആ ബന്ധത്തിനോട് അനുകൂലിച്ചെന്ന പോലേ പറഞ്ഞു...

അരുണിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാൻ പറഞ്ഞോ... പക്ഷേ എന്റെ മോൾക്ക്‌ അവൻ ചേരില്ല.... ആ ശ്രീകുമാർ നിങ്ങൾ കരുതുന്നത് പോലെ അത്ര നല്ല പുള്ളിയൊന്നുമല്ല... പകൽ മാന്യൻ ചമഞ്ഞു നടക്കുകയാണ്.... അയാൾക്ക് ഡ്രഗ്സ് ഡീലിങ്സ് വരെയുണ്ട്... അത് വല്ലതും നിനക്കറിയോ ... ഇല്ലല്ലോ....
ചന്ദ്രൻ രോഷം മറച്ചുവയ്ക്കാതെ പറഞ്ഞു...

ഓഹ്... ഇനി ഇതും പറഞ്ഞൊരു വഴക്ക് വേണ്ട.... മോൾക്ക് പറ്റിയ രാജകുമാരനെ അച്ഛൻ തന്നെ കണ്ടുപിടിച്ചോ... നമ്മളില്ലേ....
ചന്ദ്രന്റെ നേരെ കൈകൂപ്പി കാണിച്ചുകൊണ്ട് ഹേമ അടുക്കളയിലേക്ക് പോയി....

ചന്ദ്രൻ ചിരിയോടെ കയ്യിലിരുന്ന നിയമപുസ്തകത്തിലേക്ക് മിഴികൾ ഓടിച്ചു....

ജാനി കേട്ടതെല്ലാം ഒന്നുകൂടി ആലോചിച് സ്തബ്ധയായി നിന്നു... ഇങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.... നാളെ എന്തായാലും അരുണിനോട് സംസാരിച്ച് ഈ കാര്യത്തിന് ഒരു ക്ലാരിറ്റി ഉണ്ടാക്കണമെന്ന തീരുമാനത്തോടെ അവൾ മുറിയിലേക്ക് പോയി....

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അപ്പോൾ അരുൺ ചേട്ടൻ നമ്മൾ വിചാരിച്ചത് പോലെയല്ല... ആള് സീരിയസ് ആണ്... അല്ലെങ്കിൽ പേരെന്റ്സ് വഴി ഇങ്ങനെ ഒരു മൂവ് നടത്തില്ലല്ലോ....
ജാനി പറഞ്ഞതെല്ലാം കേട്ട റോസ് പറഞ്ഞു...

സാഗരസംഗമംDonde viven las historias. Descúbrelo ahora