ഭാഗം 9

20 4 14
                                    

ശ്രീകുമാറിന്റെ കൂടെ വന്നവനിൽ ഒരുവൻ മഹാദേവന് നേരെ മുഷ്ടി ചുരുട്ടി കൊണ്ട് വന്നു...... മഹാദേവൻ കൈചുരുട്ടി അവന്റെ വയറ്റിൽ പ്രഹരിച്ചു... ലിവിങ്‌ റൂമിൽ ഇട്ടിരിക്കുന്ന ഗ്ലാസ് ടീപോയുടെ മേലേക്ക് അവൻ ചെന്ന് പതിച്ചു....

അതുകണ്ടു ബാക്കിയുള്ള നാലുപേര് കൂടി മഹാദേവനെതിരെ പാഞ്ഞടുത്തു....

ഓടി വന്നതിൽ ഒരുത്തന്റെ തുട നോക്കി സിദ്ധു ചവിട്ടി..... അവന്റെ കാലിലെ എല്ല് ഒരു ശബ്ദത്തോടെ  ഒടിഞ്ഞു...... അവൻ കാൽ പൊത്തിപ്പിടിച്ച് താഴേക്ക്  ഇരുന്നുപോയി..... അപ്പോഴേക്കും അഖിലും ആദർശും ജിത്തുവും കൂടി മുന്നോട്ട് വന്നു... ബാക്കിയുള്ള നാല് പേരിലും അവരുടെ മുഷ്ടികൾ ആഞ്ഞു പതിഞ്ഞു..... അവസാനം അവർ നിലംപതിച്ചു..... ഇറങ്ങിയോടാൻ പോയ ശ്രീകുമാറിനെ ജയചന്ദ്രനും ചന്ദ്രശേഖരനും കൂടി തടഞ്ഞു...... മഹാദേവന്റെ ആദ്യത്തെ അടിയിൽ തന്നെ
അയാൾ നിലത്തേക്ക്  വീണു....

നീ ഞങ്ങളിൽ നിന്ന് തട്ടിയെടുത്തത് ഇരുപത് വർഷങ്ങളാണ്....
മഹാദേവന്റെ കൈകൾ അയാളുടെ മറുകരണത്തും പതിഞ്ഞു....

നീ എന്റെ മോനെ കൊല്ലാൻ ആളെ വിടും അല്ലെടാ...
അയാൾ അവന്റെ മൂക്ക് നോക്കി തുടർച്ചയായി പ്രഹരിച്ചു...

എന്റെ മായയെ  പിന്നിൽ നിന്ന് ചതിച്ചു.... പോലീസ് സ്റ്റേഷനിൽ കയറ്റി..... ചതി അതുമാത്രമേ നിന്റെ കൈമുതലായിട്ടുള്ളു.....
മഹാദേവന്റെ ഇരുകൈകളും ശ്രീകുമാറിന്റെ ഇരു കവിളിലും മാറി മാറി പതിഞ്ഞുകൊണ്ടിരുന്നു.... കവിൾ തടങ്ങൾ ചുവന്നതിനോടൊപ്പം അയാളുടെ വായിലൂടെ രക്തം പുറത്തേക്കൊഴുകി....

മയൂരിയെ കൊണ്ട് സൈൻ ചെയ്യിപ്പിക്കാനുള്ള പവർ ഓഫ് അറ്റോർണിയുമായി വന്ന അരുൺ ഈ കാഴ്ച കണ്ട് തറഞ്ഞു നിന്നു..... തന്റെ അച്ഛനെ ക്രൂരമായി മർദിക്കുന്ന മഹാദേവൻ..... അവന്റെ രക്തം തിളച്ചു..... എന്നാൽ  തന്നിലേക്ക് അവരുടെ സംശയങ്ങളൊന്നും നീളാൻ വഴിയില്ലയെന്ന വിശ്വാസം അവന്റെ ആവേശത്തിന് മേലെ ആശ്വാസം ഊട്ടിയുറപ്പിച്ചു...

നിങ്ങൾ ഇത് എന്താണ് ഈ കാണിക്കുന്നത്?? എന്റെ അച്ഛനെ എന്തിനാണ് ഇങ്ങനെ തല്ലിച്ചതക്കുന്നത്????
അവൻ നിഷ്കളങ്കമായ ഭാവത്തിൽ ചോദിച്ചു....
ശ്രീകുമാറിനടുത്തേക്ക് ചെന്ന് അയാളെ തന്റെ തോളോട് ചേർത്തിരുത്തി.

സാഗരസംഗമംDonde viven las historias. Descúbrelo ahora