ഭാഗം 4

7 1 0
                                    

പിറ്റേന്ന് രാവിലെ ജാനി എഴുന്നേറ്റത് വളരെ സന്തോഷത്തോടെയായിരുന്നു...

സിദ്ധുവിനോട് സംസാരിച്ചതിനെപ്പറ്റിയും അഖിലിനോട് അവൻ സംസാരിക്കാം എന്ന് സമ്മതിച്ച കാര്യവും അവൾ രാവിലെ തന്നെ റോസിനോട് വിളിച്ചുപറഞ്ഞിരുന്നു....റോസിന്റെ നിർദേശപ്രകാരം ജാനി അത് ആരതിയോട് പറയാതെ രഹസ്യമാക്കി വച്ചു... അഖിലിനോട് സംസാരിച്ചതിന് ശേഷം മാത്രം ആരതിയോട് ഇതിനെപറ്റിയെല്ലാം പറഞ്ഞാൽ മതിയെന്ന് അവര് തീരുമാനിച്ചു...

ഏഴരയോടെ ജിത്തു നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി... ജാനി മൂന്നു കപ്പിൽ  ചായയുമായി പുറത്തേക്ക് നടന്നു.... അവൾ സിറ്റ് ഔട്ടിൽ ഇരുന്ന് പത്രം വായിക്കുന്ന  ചന്ദ്രന് ഒരു ചായ കൊടുത്തു... ജിത്തു അപ്പോഴേക്കും ഫ്രഷ് ആയി താഴേക്ക് വന്നു അവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്ത് ഒരു കപ്പ്‌ ചായയുമായി അവൻ സോഫയിൽ പോയി ഫോണും നോക്കി ഇരുപ്പായി... ജാനി
സിദ്ദുവിന് ചായ കൊടുക്കാൻ മുകളിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് സിദ്ധു താഴേക്കിറങ്ങി വരുന്നത് അവൾ കണ്ടത്.. അവൾ ട്രെയും പിടിച്ച് അവൻ വരുന്നത് നോക്കി താഴേ നിന്നു... അവന്റെ നോട്ടം അപ്പോഴും മുറിഞ്ഞ അവളുടെ വിരലുകളിലേക്കായിരുന്നു... അതുകണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

ഗുഡ് മോർണിങ് ഡോക്ടർ....
ചായക്കപ്പ് അവനു നേരെ നീട്ടി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു...

മ്മ്... ഗുഡ് മോർണിംഗ്...വിരലിന്റെ വേദന കുറവുണ്ടോ... ആ ഓയിന്മെന്റ് എന്റെ മുറിയിലെ സൈഡ് ടേബിളിലുണ്ട് ... കുറവില്ലെങ്കിൽ ഒന്ന് കൂടെ ഇട്ടുനോക്ക്.. താൻ കൈ കാണിച്ചേ നോക്കട്ടെ...
സിദ്ധു വെപ്രാളത്തിൽ കപ്പ്‌ അടുത്തുള്ള മേശയിൽ വച്ചിട്ട് കൈയിൽ കെട്ടിയ കോട്ടൺ അഴിച്ചു നോക്കി കൊണ്ട് പറഞ്ഞു...

ജാനി അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ട് ചിരി കടിച്ചമർത്തി നിന്നു...

സോറി.... ഞാൻ ശ്രദ്ധിച്ചില്ല...തനിക്ക് ശരിക്കും വേദനയുണ്ടോ???
സിദ്ധു അവളോട് വീണ്ടും ചോദിച്ചു...

അപ്പോഴേക്കും ജാനിക്ക് ചിരി പൊട്ടി.. അവൾ എളിയ്ക്കും കൈ കൊടുത്ത് നിന്ന് പൊട്ടിചിരിച്ചു....

സാഗരസംഗമംTempat cerita menjadi hidup. Temukan sekarang