സിദ്ധു അഞ്ചരയോടെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി...ലീവിങ് റൂമിലെ കാഴ്ച കണ്ട് അവൻ അന്തംവിട്ട് നിന്നു.... ജാനിയുടെ മടിയിൽ തലവച്ചു കിടക്കുന്ന ജിത്തു... അവൾ അവന്റെ തല മസ്സാജ് ചെയ്തു കൊടുക്കുന്നു.... താൻ കഴിക്കുന്നതിനൊപ്പം ജിത്തു അവളുടെ വായിലേക്കും പോപ്‌കോൺ വച്ചുകൊടുക്കുന്നു.. കാണുന്ന സിനിമ ത്രീകിങ്‌സ്.... അത് കണ്ട് എട്ട് നാട് പൊട്ടുമാറു രണ്ടും തലതല്ലി ചിരിക്കുന്നു....
സിദ്ധു തിരിച്ചറിയുകകയായിരുന്നു ഇതുവരെ അറിയാത്ത..... അനുഭവിക്കാത്ത ബന്ധങ്ങളെ.... ഈ ലോകത്ത് ഏറ്റവും മനോഹരമായ ബന്ധങ്ങളിൽ ഒന്നാണ് ഒരു ചേട്ടനുo കുഞ്ഞിപ്പെങ്ങളും തമ്മിലുള്ള ബന്ധം... ചെറുപ്പത്തിലേ ആ കൊച്ചുമാലാഖയുടെ ഓരോ ചലനങ്ങളും ഏറ്റവും ആകാംക്ഷയോടെ അടുത്ത് കാണുന്നത് അവളുടെ കുഞ്ഞുചേട്ടനാവും.... സ്കൂളിന്റെ പടികൾ ആദ്യമായി ചവിട്ടുമ്പോൾ ആ കുഞ്ഞികൈകളിൽ പിടിച്ചു വിമ്മിക്കരയുന്ന അവളെ ആശ്വസിപ്പിച്ച് അവൻ വല്യേട്ടനാവും...
ഓരോ ഇന്റെർവെല്ലിനും ഓടിച്ചെന്ന് ഏട്ടൻ അടുത്ത് തന്നെയുണ്ടെന്ന വിശ്വാസം പകരും... അച്ഛൻ കൊണ്ടുവരുന്ന ഒരു പാക്കറ്റ് കപ്പലണ്ടിമിട്ടായിക്ക് വേണ്ടി പോലും തല്ല് പിടിക്കുന്ന.... അവസാനം കിട്ടുന്ന തല്ല് സംതൃപ്തിയോടെ പങ്കിടുന്ന.... അവസാനം മറ്റൊരുവന്റെ കയ്യിൽ അവളെ ഏൽപ്പിക്കുമ്പോൾ മനസ് കൊണ്ട് ഏറ്റവും അധികം കരയുന്ന..... അങ്ങനെ.... അങ്ങനെ... ഏറ്റവും മനോഹരമായ ബന്ധം... കളങ്കമില്ലാത്ത ബന്ധം....
സിദ്ധു ആലോചിച്ചു.....തന്റെ തോളിൽ ആരോ തട്ടുന്നത് പോലെ തോന്നിയാണ് സിദ്ധു തിരിഞ്ഞുനോക്കുന്നത്.... നോക്കുമ്പോൾ മുന്നിൽ നിറചിരിയോടെ ആരതി..
ഇതെന്താ ഏട്ടാ... കണ്ണും തുറന്ന് പിടിച്ച് ദിവാസ്വപ്നം കാണുവാണോ???
ആരതി സിദ്ധുവിനോട് ചോദിച്ചു....ഹേയ്... ഞാൻ ദാ അവരെ നോക്കി നിൽക്കുകയായിരുന്നു.... ഞാൻ ഡ്യൂട്ടിയ്ക്ക് പോയപ്പോൾ രണ്ടും കീരിയും പാമ്പും പോലെ ആയിരുന്നു.... ദേ ഇപ്പോൾ അടയും ചക്കരയും..
സിദ്ധു അവരെ നോക്കി ആരതിയോടായി പറഞ്ഞു...
ടീവി ലൗഡ് വോളിയത്തിൽ വച്ചിരിക്കുന്നത് കൊണ്ട് അവരിരുവരും അതൊന്നും
കേൾക്കുന്നില്ല.... ഫുൾ കോൺസെൻട്രേഷൻ സിനിമയിലും പോപ്പ്കോർണിലുമാണ്...

BINABASA MO ANG
സാഗരസംഗമം
Romanceഏതൊക്കെ കൈവഴികളിലൂടെ ഒഴുകിയാലും ഞാനാകുന്ന സാഗരം സംഗമിക്കുന്നത് നിന്നിലവും..... അടുത്ത ജന്മമെങ്കിലും ഒന്നായി ഒഴുകാൻ...... വിധിയുടെയോ....വാക്കിന്റെയോ...... സ്നേഹത്തിന്റെയോ മതിൽക്കെട്ടുകളെ ബേദിച്ച് ഒന്നായി ഒഴുകി..... ഒരേ സംഗമസ്ഥാനം പൂകാൻ........