ഭാഗം 7

8 1 3
                                    

പരസ്പരം മനസിലാക്കിയ പ്രണയം ഇരുവരും മനസിലെ ചെപ്പിനുള്ളിൽ തന്നെ മൂടി വച്ചു.... മനസ് കൈ വിട്ടു പോവുന്ന നേരത്ത് കണ്ണുകൾ പരസ്പരം പ്രണയം പങ്കിട്ടുകൊണ്ടിരുന്നു.... മിഴികൾ പ്രണയത്തിന്റെ മാധുര്യത്തിനായി   തുടിക്കുമ്പോൾ  മൊഴികളെ കുറുമ്പും കളിയാക്കലുകളും കടമെടുത്തു....
ചുറ്റുമുള്ളവർക്ക് ഒരു സംശയവും കൊടുക്കാതെ ഇരുവരും മനസ്സിൽ മത്സരിച്ചു തന്നെ പ്രണയിച്ചു....

മയൂരി വളരെ സന്തോഷവതിയായിരുന്നു..സിദ്ധുവിനെ  തനിക്കൊപ്പം ക്ഷേത്രത്തിൽ  കൊണ്ടുപോയും, അവനിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുത്തും, മടിയിൽ കിടത്തി തലോടി ഉറക്കിയും മായ കൊഴിഞ്ഞുപോയ കാലങ്ങളെ  തന്റെ സന്തോഷത്തിന്റെ താളുകളിലേക്ക് തുന്നിചേർത്തു... ഒരുകയ്യാൽ സിദ്ധുവിനെ ചേർത്ത് പിടിക്കുമ്പോൾ മറുക്കയ്യാൽ  തന്റെ ജാനിയെയും ഒപ്പം നിർത്താൻ അവര് മറന്നില്ല...പരസ്പരം ഇരുവരും പ്രണയം മറച്ചുവച്ചു  മതിമറന്നു അഭിനയിക്കുമ്പോഴും രണ്ടുപേരുടേയും മനസിലിരുപ്പ് പരസ്പരം അറിയാതെ പാറിവീഴുന്ന നോട്ടങ്ങളിൽ നിന്ന് മായ മനസിലാക്കിയിരുന്നു...

മയൂരി അടുക്കളയിൽ നല്ല കോഴിക്കോടൻ ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്....ആരതി ഫോണിൽ  ബിരിയാണി ഉണ്ടാക്കുന്ന ഓരോ സ്റ്റേജും സ്റ്റാറ്റസ് ആക്കിയിട്ട് അഖിലിനെ കൊതിപ്പിക്കുന്ന തിരക്കിലും....

ഹേമയും ചന്ദ്രനും ഗീതയും ജയനും ജിത്തുവും
കൂടി ഒരു  ബന്ധുവിന്റെ കല്യാണത്തിന് പോയിരിക്കുകയാണ്....

ജാനി സ്ലാബിന്റെ മുകളിൽ കയറിയിരുന്നു മായ വറുത്തുകോരി വച്ചിരിക്കുന്ന അണ്ടിപരിപ്പും കിസ്മിസും പെറുക്കി തിന്നുകൊണ്ടിരിക്കുന്നു....

ഓരോന്ന് എടുക്കുമ്പോഴും മായയെ നോക്കി നിഷ്കളങ്കമായി ഇളിച്ചുകാണിക്കാനും അവൾ  മറന്നില്ല... ഓരോ തവണയും മായ അവളെ നോക്കി കണ്ണുരുട്ടും.... എന്നാൽ പുള്ളികാരിക്ക് അതൊന്നും നെവർ മൈൻഡ്....

ബിരിയാണി ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം മായ ഒരു പ്ലേറ്റിൽ ടേസ്റ്റ് നോക്കാൻ ജാനിക്ക് നൽകി.... ആർത്തിയോടെ മായയിൽ നിന്നും അത് വാങ്ങാൻ തുടങ്ങുമ്പോഴേക്കും വായുവിൽ വന്ന രണ്ടുകൈകൾ അതും തട്ടി പറിച്ചുകൊണ്ട് ഓടി...

സാഗരസംഗമംDove le storie prendono vita. Scoprilo ora