റോസും ജാനിയും ആരുവും ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ഊണ് കഴിച്ചതിനുശേഷം കോളേജിലെ വാകമരത്തിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു.... വരുന്നവരേയും പോവുന്നവരേയും നോക്കി കുറ്റം പറയുകയും ചെറിയ രീതിയിൽ വായിനോട്ടവും ഒക്കെ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു... അതിനിടയിൽ നോട്സ് എഴുത്തും....
അടുത്തുള്ള കാർ പാർക്കിങ്ങിലേക്ക് അഖിൽ നടന്നുവരുന്നത് കണ്ടതും ആരു ഒരു ബുക്കും എടുത്ത് ശരം വിട്ട പോലെ അങ്ങോട്ടേക്ക് പാഞ്ഞു... ജാനിയും റോസും ഇതുകണ്ട് അന്തം വിട്ട് അവൾ ഓടിയ ഭാഗത്തേക്ക് നോക്കി.... അവരെ കണ്ട് അങ്ങോട്ടേക്ക് വന്ന ശ്രീഹരിയും കാര്യം മനസിലാവാതെ ഉസൈൻ ബോൾ
ട്ടിനെ തോൽപ്പിക്കുന്ന മരണ ഓട്ടം ഓടുന്ന ആരുവിനെ നോക്കി നിന്നു...അഖിൽ സാറിനെ അവിടെ കണ്ടതും എല്ലാവരുടെയും ആശ്ചര്യം പൊട്ടിച്ചിരിയ്ക്ക് വഴിമാറി....മക്കളെ എന്ത് തോന്നുന്നു??? ഇന്നെങ്കിലും അവൾ
പറയോ???
ശ്രീഹരി ജാനിക്കും റോസിനുമിടയിൽ ആരു എഴുനേറ്റ് പോയ ഇടത്തു വന്നിരുന്നുകൊണ്ട് കാർ പാർക്കിങ്ങിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ട് ചോദിച്ചു...എവിടെ... ഇതെത്ര കണ്ടതാ.. പോയതിന്റെ ഇരട്ടി സ്പീഡിൽ അവൾ ഇങ്ങോട്ട് തിരിച്ചോടും...
ജാനി രണ്ടുപേരോടും കൂടി പറഞ്ഞു....എന്നാലും ഈ അഖിൽ സാർ എന്ത് പൊട്ടനാണ്.. കൊല്ലം മൂന്നാലായില്ലേ ആ പാവം ഇങ്ങനെ ഡൗട്ട് അത് ഇത് എന്നൊക്കെ പറഞ്ഞു പുറകെ നടക്കാൻ തുടങ്ങിയിട്ട്.... ഇങ്ങേർക്ക് ഒന്ന് കാര്യം തിരക്കരുതായോ?? അങ്ങേരുടെ ഒടുക്കത്തെ ഒരു ആറ്റിറ്റ്യൂട്...
റോസ് എഴുതിക്കൊണ്ടിരുന്ന ബുക്ക് മടക്കി കൊണ്ട് പറഞ്ഞു..ഒന്ന് പോയെടി റോസമ്മേ... ലവളുടെ നോട്ടം കാണുമ്പോൾ തന്നെ അവളുടെ ഉള്ളിലിരുപ്പ് ഏത് പൊട്ടനും മനസിലാവും... ഇത് അങ്ങേര് കാണാത്ത പോലെ അഭിനയിക്കുവല്ലേ....
ശ്രീഹരി റോസിന്റെ തലക്കിട്ടു തട്ടി കൊണ്ട് പറഞ്ഞു...മ്മ്... പാവം അവളായത് കൊണ്ട് കൊള്ളാം... ഞാൻ എങ്ങാനുമാണെങ്കിൽ എപ്പോൾ
പറഞ്ഞെന്ന് ചോദിച്ചാൽ മതി ഐ ലബ് യൂ...
ജാനി കഷ്ടപ്പെട്ട് ഇല്ലാത്ത നാണം ഉണ്ടാക്കി കൊണ്ട് പറഞ്ഞു...
YOU ARE READING
സാഗരസംഗമം
Romanceഏതൊക്കെ കൈവഴികളിലൂടെ ഒഴുകിയാലും ഞാനാകുന്ന സാഗരം സംഗമിക്കുന്നത് നിന്നിലവും..... അടുത്ത ജന്മമെങ്കിലും ഒന്നായി ഒഴുകാൻ...... വിധിയുടെയോ....വാക്കിന്റെയോ...... സ്നേഹത്തിന്റെയോ മതിൽക്കെട്ടുകളെ ബേദിച്ച് ഒന്നായി ഒഴുകി..... ഒരേ സംഗമസ്ഥാനം പൂകാൻ........