ഭാഗം 8

12 1 3
                                    

ഇരുപത് മിനിറ്റുകൊണ്ട്  മഹാദേവന്റെ കാർ അമ്പലമുറ്റത്തെത്തി...നേര്യതിന്റെ തുമ്പൊതുക്കി പിടിച്ച് മയൂരി കാറിൽ നിന്നിറങ്ങി..... സിദ്ധുവും മഹാദേവനും മുമ്പിലായും മയൂരിയും ജാനിയും പിന്നിലായുമാണ് നടന്നത്.... മയൂരിയുടെ മുഖത്ത് സംഭ്രമമാണെങ്കിലും മനസ്സിൽ സംതൃപ്തി നിറഞ്ഞുനിന്നു.... അവസാനം ഈ തിരുനടയിൽ വന്നപ്പോൾ പ്രാർഥിച്ചത് ഇങ്ങനെയൊരു നിമിഷത്തിനായിരുന്നു....

ഞായറാഴ്ചയായത് കൊണ്ടുതന്നെ തിരക്ക് നല്ലത് പോലെയുണ്ടായിരുന്നു..... മയൂരി മനഃപൂർവം പതിയെ നടക്കുകയാണെന്ന് മനസിലായ ജാനി  അവരുടെ കയ്യിൽ പിടിച്ച് വേഗം മുമ്പിലേക്ക് കയറി നടന്നു.... നടന്ന് അവർക്കൊപ്പം എത്തി.... മയൂരി ജാനിയെ നോക്കി കണ്ണുരുട്ടി നിൽക്കുമ്പോഴും വലത്തെ കയ്യിൽ സിദ്ധു പിടിച്ചു.... തന്റെ ഇടത്തെ കയ്യിൽ അമ്മയുടെ കയ്യും വലത്തേ കയ്യിൽ അച്ഛന്റെ കയ്യും പിടിച്ച് സിദ്ധു അകത്തേക്ക് കയറി... ഒരുനിമിഷം മയൂരിയുടെയും മഹാദേവന്റേയും കണ്ണുകൾ
അവൻ പൊതിഞ്ഞു പിടിച്ചിരിക്കുന്ന  തങ്ങളുടെ കൈകളിലേക്കും അവന്റെ ചുണ്ടിൽ വിരിഞ്ഞിരിക്കുന്ന ചിരിയിലേക്കുമെത്തി.... സംതൃപ്തിയുടെ  മിഴിനീർ തിളക്കം രണ്ടുപേരുടേയും കണ്ണുകളിൽ വിരിഞ്ഞു..... പുറകിൽ നടന്ന ജാനി ആ കാഴ്ച തന്റെ ഫോണിൽ പകർത്തി....

അർച്ചനയ്ക്കും മറ്റുമുള്ള വഴിപാട് ചീട്ടാക്കി.... അമ്പലത്തിനുള്ളിലേക്ക് കയറുന്ന സമയത്തു സിദ്ധുവും മഹാദേവനും ഷർട്ട് ഊരി... സിദ്ധു തന്റെ ഷർട്ടും മഹാദേവന്റെ ഷർട്ടും കൂടി മായയെ ഏൽപ്പിച്ചു.... അവർ അത് കൈത്തണ്ടയിൽ ഇട്ടു പിടിച്ചു.... മയൂരി ഒരുകൈ വിടാതെ ജാനിയുടെ കൈകളിൽ പിടിച്ചിരുന്നു....

മായമ്മേ ഞാൻ ഇപ്പോൾ വരാം... സർപ്പക്കാവിൽ മഞ്ഞൾ വയ്ക്കാനുണ്ട്.... നേർന്നിട്ട് കുറെയായി..... നിങ്ങൾ തൊഴുതോളു... ഞാൻ അത് വാങ്ങി വച്ചിട്ട് വരാം.....
ജാനി മയൂരിയുടെ കൈ വിടുവിപ്പിച്ചുകൊണ്ട് പറഞ്ഞു.....

സിദ്ധു പുരികം പൊക്കി അവളോട് എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചു.....
അതിന് മറുപടിയായി അവൾ കണ്ണുചിമ്മി കാണിച്ചു......

സാഗരസംഗമംWhere stories live. Discover now