" തമ്മിലിനി കാണില്ലെന്ന്
പിണങ്ങിച്ചൊല്ലി
യാത്ര പറഞ്ഞാലും,
തിരിച്ചുവരാനല്ലാതെ
തിരമാലക്കെങ്ങോട്ടാണ്
പോകാൻ കഴിയുക..? "- ഷബ്ന സുമയ്യ
___________________________________
" അയാളെന്തിനാ വിളിച്ചേ..? "
ഐശുവും ജവാദും ഒരുപോലെ ആകാംക്ഷയോടെ ഫാസിലിനെ ഉറ്റുനോക്കി. അവരുടെ മുഖത്തേക്കുനോക്കി അതിനുമറുപടി പറയാൻ ഫാസിലിന് വല്ലാത്ത വിഷമം തോന്നി. തലതാഴ്ത്തി അവൻ തന്റെ കൈവെള്ളയിലേക്ക് നോക്കിയിരുന്നു. അടുത്തനിമിഷം അവൻ സംസാരിച്ചതും അവന്റെ വാക്കുകൾക്ക് വല്ലാത്ത ഇടർച്ചയുണ്ടായിരുന്നു.
" ഹന്ന മരിച്ചതല്ല, സൂയിസൈഡ് ചെയ്തതാണെന്ന് പറയാൻ.. അതിന് കാരണം ഞാനാണെന്നും.."
" എന്ത്..?!"
ഐശു വാപൊളിച്ചതും ജവാദിന്റെ മുഖം ചുളിഞ്ഞു. അടുത്തനിമിഷം തന്നെ എന്തൊക്കെയോ തിരിച്ചറിഞ്ഞെന്നവണ്ണം അവന്റെ മുഖഭാവം മാറി.
" അവളതിന് മുങ്ങിമരിച്ചതല്ലേ.. പിന്നെങ്ങനെ അയാളങ്ങനെ പറയാ.. അയാൾ നൊണ പറഞ്ഞതല്ലേ.."
ഐശുവിന് അയാളെന്തിന് അങ്ങനെ പറഞ്ഞൂ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല.
" യെസ്.. അങ്ങനെയൊരു നുണ അയാൾ പറയാൻ ഒരു കാരണവുമുണ്ട്.."
ഐശയും ഫാസിലും ഒരേനിമിഷം ജവാദിനെ നോക്കി. ഫാസിലിന്റെ വേദനനിറഞ്ഞ കണ്ണുകളിലേക്ക് നോക്കിയതും താൻ കരുതിയതുപോലെയാണ് കാര്യങ്ങളുടെ കിടപ്പെന്ന് ജവാദ് തിരിച്ചറിയുന്നുണ്ടായിരുന്നു.
" എന്ത് കാരണം.. ഇങ്ങൾ പറഞ്ഞ് വര്ണത്.. അങ്ങനൊരു കാര്യം പറഞ്ഞ് അയാൾ ഫാസിക്കാനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതാണെന്നാണോ..?!"
പറഞ്ഞുകഴിഞ്ഞതും ഐശു ഫാസിലിനെ നോക്കി. അവൻ പതിയെ അവളെ ശരിവെച്ചെന്നവണ്ണം തലയാട്ടി.
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...