" വായനക്കാരൻ മരണത്തിന്
മുമ്പ് ആയിരക്കണക്കിന്
ജീവിതങ്ങൾ ജീവിച്ചുതീർക്കുന്നു,
ഒന്നും വായിക്കാത്തവൻ ഒരൊറ്റ
ജീവിതം മാത്രം
ജീവിക്കുന്നു.."- ജോർജ് ആൻ മാർട്ടിൻ
___________________________________
" അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.."
സമീർ സെറ്റിയിൽ പിറകിലേക്ക് ചാരിയിരുന്നതും ഹാഫി അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
" ഇതിപ്പോ ആരോ അറിഞ്ഞുകളിച്ചതാണല്ലോ.."
" ഡോക്ടർ പറഞ്ഞത് ശരിയന്നെ.. ആരോ നന്നായിട്ട് അറിഞ്ഞുകളിച്ചതാണ്.."
സണ്ണിയെ ശരിവെച്ചുകൊണ്ട് ജവാദ് പറഞ്ഞതും സമീർ മുമ്പോട്ടേക്കാഞ്ഞു.
" എനിക്ക് തോന്നുന്നത് ഈ കൊലകൾക്കൊക്കെ പിന്നിലുള്ളവർക്ക് എന്തോ കാര്യമായി മറക്കാനുണ്ടെന്നാണ്.. ഇല്ലെങ്കിൽ ആറുവർഷങ്ങൾക്ക് ശേഷം ആ കൊലപാതകങ്ങളെപറ്റി നിങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്ക് നിങ്ങടെ കൂട്ടത്തിലൊരാളെ കൊല്ലാൻ നോക്ക്വോ..? അതിലൂടെ നിങ്ങളെയെല്ലാവരേം ഒന്ന് പേടിപ്പിക്കാനല്ലേ അവര് ശ്രമിച്ചത്...? "
" ഉം.. എസ് ഐ ക്ക് ബുദ്ധിയൊക്കെണ്ട്.."
ഷാദി അടുത്തിരിക്കുന്ന കാർത്തിയോട് ശബ്ദം താഴ്ത്തിപറഞ്ഞു.
" പിന്നെ.. എല്ലാരും നിന്നെപ്പോലാവൂലല്ലോ.."
അതേ ശബ്ദത്തിൽ മറുപടികൊടുത്ത് കാർത്തി മറ്റുള്ളവരെ നോക്കിയതും ഷാദി അവനെയൊന്നിരുത്തി നോക്കി, എനിക്കിട്ട് വെച്ചല്ലേയെന്ന അർത്ഥത്തിൽ..
" സർ പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നുന്നുണ്ട്.. നിങ്ങളെ ഒന്ന് ഞെട്ടിക്കാൻ വേണ്ടി ശ്രമിച്ചതുതന്നെയാവും അവര്.."
" ശ്രമിച്ചു.. ബട്ട് ഫെയിലായി.."
റോബി ചിരിച്ചുകൊണ്ട് പറഞ്ഞതും എല്ലാവരുടെയും മുഖത്ത് അതേപോലെ ചിരി തെളിഞ്ഞു. പെട്ടെന്ന് സണ്ണിക്ക് താൻ ഹോസ്പിറ്റലിൽ വെച്ച് കണ്ട കാര്യം ഓർമ്മ വന്നു.
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...