61

132 16 23
                                    


" ഓടിചെന്ന് കെട്ടിപിടിച്ചു
കരയുമ്പോൾ
കാര്യമെന്താന്ന്
ചോദിക്കാതെ
പോട്ടെ സാരമില്ലെന്ന്
പറയുന്നൊരാൾ
ജീവിതത്തിൽ ഉണ്ടെങ്കിൽ
എത്ര നന്നായേനെ..!!"

- നിധി രേവതി

_________________________________

കാഷ്വാലിറ്റിക്ക് പുറത്തെ വരാന്തയിലെ ചുവരിൽ ഘടിപ്പിച്ച ടിവിയിലേക്ക് കണ്ണയച്ചുകൊണ്ട് സമീർ കസേരയിലേക്ക് ഒന്നുകൂടെ ചാഞ്ഞിരുന്നു. ടിവിയിലെ പ്രൈം ടൈം ന്യൂസിൽ എല്ലാ ചാനലുകാരും മത്സരിച്ച് ഡേവിഡിന്റെ കുറ്റസമ്മതവും സിറ്റി ഹോസ്പിറ്റലിനെ സംബന്ധിച്ച രേഖകളും പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. അത് കണ്ടുകൊണ്ടിരിക്കെ, സമീറിന് ചിരിയാണ് വന്നത്. അകത്തുകിടക്കുന്ന മനുഷ്യൻ ഉണർന്നുവരുമ്പോൾ എന്തൊക്കെ സംഭവിക്കും ആവോ..!!

ഡേവിഡിനെ കാഷ്വാലിറ്റിക്കകത്തേക്ക് കയറ്റിയയുടനെ തന്നെ സണ്ണി ഡോക്ടർ സമീറിന് ഫോൺ ചെയ്തിരുന്നു. ഡോക്ടറുടെ കോളിന് വേണ്ടി കാത്തിരിക്കുകയായിരുന്ന സമീർ ഒട്ടും താമസിക്കാതെ തന്നെ എ എച്ച് എം ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിക്ക് മുമ്പിൽ വന്ന് തന്റെ ജീപ്പ് ചവിട്ടിനിർത്തിയിരുന്നു. ഡേവിഡ് ഉണർന്നിട്ടല്ലാതെ അയാളെ കണ്ടെത്തിയ വിവരം പുറത്തറിയിക്കണ്ടയെന്ന് ഡോക്ടറോടും കോൺസ്റ്റബിൾമാരോടും എസ് ഐ സമീർ തന്നെയാണ് നിർദ്ദേശിച്ചത്.

ടിവിയിൽ നിന്ന് കണ്ണെടുത്ത് സമീർ ജവാദിനെ വിളിക്കാൻവേണ്ടി തന്റെ ഫോൺ കൈയ്യിലെടുത്തതും സണ്ണി ഡോക്ടർ കാഷ്വാലിറ്റിക്കകത്തുനിന്നും പുറത്തേക്ക് വന്നു. സമീർ ഫോണും കൈയ്യിൽപിടിച്ച് ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. സണ്ണി ഡോക്ടറുടെ മുഖത്ത് നിറഞ്ഞുനിന്ന പുഞ്ചിരിയിൽനിന്ന് തന്നെ സമീറിന് കാര്യങ്ങൾ ഊഹിക്കാമായിരുന്നു.

" എന്തായി ഡോക്ടറേ.. അയാളുണർന്നോ..?!"

സമീർ സണ്ണിയെനോക്കി ചിരിച്ചു.

" ഒന്നും പറയണ്ട സാറേ.. കണ്ണുതുറന്ന് എന്നെ കണ്ടതും ആദ്യംപറഞ്ഞത് പോലീസിനെ വിളിക്കാനാ.. അങ്ങേർക്കറിയില്ലല്ലോ നിങ്ങളിവിടെ കാത്തിരിക്കാന്ന്.."

കനൽപഥം Where stories live. Discover now