23

230 23 9
                                    


" ആഗ്രഹിക്കുന്നതെല്ലാവരും
ലോകം കീഴടക്കാൻ
തന്നെയാണ്
പക്ഷേ,
ഓരോരുത്തർക്കും
അവരുടേതായ ലോകങ്ങൾ
ഉണ്ടെന്ന് മാത്രം.."

- അക്ഷയ് കുമാർ

___________________________________

ഇളിച്ചുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ഷാദിയെ നോക്കി ജവാദ് എന്താണെന്ന ഭാവത്തിൽ പുരികം പൊക്കി. അവൻ ചുമലുയർത്തി ഒന്നുമില്ലെന്ന് കാണിച്ചു. പക്ഷേ, ആ ഇളി ഫിറ്റ് ചെയ്തുവച്ചതുപോലെ അവന്റെ മുഖത്തുതന്നെയുണ്ട്. ഇവനിങ്ങനെ ഇളിക്കണമെങ്കിൽ എന്തെങ്കിലും കുരുത്തക്കേടൊപ്പിച്ചിട്ടുണ്ടാവണം. ഇതിപ്പോൾ തന്നെ നോക്കിയായതുകൊണ്ട് തനിക്കിട്ടുള്ള എന്തോ പണിയാവും..

" എന്താടാ..? "

" യെന്ത്..? "

" ഇയ്യെന്തിനാ ഇങ്ങനെ ഇളിക്ക്ണേന്ന്..? "

" ശ്ശോ.. മനുഷ്യനൊന്ന് ചിരിക്കാനും വയ്യേ.."

" ചിരിക്കാം.. പക്ഷേ, ഇങ്ങനെ ചിരിക്കരുത്.. ഈ ചിരി കാണുമ്പോ കാണുന്നോർക്ക് വേറെ പലതുമാണ് തോന്നാ.."

" ഇങ്ങക്കിപ്പെന്താ തൊന്ന്യേ...?"

" യ്യി ഇൻകിട്ട് എന്തോ പണിയൊപ്പിച്ചിട്ടുണ്ടെന്ന്.."

" ഹൊ..അത്രേള്ളു.."

" എന്തേ.. ശരിയാണോ..?"

ഷാദി എന്തോ പറയാൻ വേണ്ടി വാ തുറന്നതും..-

" കറക്ടാ.."

ഷാദിയുടെ പിറകിൽ വന്നുനിന്ന് ഹാഫി പറഞ്ഞു. ഷാദി തിരിഞ്ഞു പിറകിൽ നിൽക്കുന്ന നാലുപേരെയും നോക്കി. ഇവന്മാരെല്ലാം കൂടി താനില്ലാത്ത നേരത്ത് എന്താണാവോ ഒപ്പിച്ചുവെച്ചത്..?? ജവാദ് നാലുപേരെയും മാറിമാറിനോക്കി. നാലുപേരും പരസ്പരം നോക്കി കണ്ണുകൊണ്ടെന്തോ കാണിക്കുന്നുണ്ട്. ഷാദിയാണെങ്കിൽ അതേ ഇളിയോടെ അവിടെതന്നെ നിൽക്കുന്നു.

കനൽപഥം Where stories live. Discover now