" പ്രേമത്തിനും
പൊട്ടിച്ചിരിക്കും
ജീവിതത്തിനും വേണ്ടി
ഏതു അപകടത്തെയും
ക്ഷണിച്ചു വരുത്തുക.
നിങ്ങളുടെ ജീവിതം
മഹത്തായ ഒരു
പര്യടനമായിത്തീരട്ടെ.."- ഓഷോ
__________________________________ധക്..ധക്.. ധക്..ധക്.. ധക്..ധക്..
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് ഒരു ചൂളംവിളിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ വന്നുനിന്നു. അവൻ സീറ്റിനടിയിൽ നിന്ന് ബാഗുമെടുത്ത് എഴുന്നേറ്റു. ഇടതുകൈത്തണ്ടയിലെ വാച്ചിലേക്ക് കണ്ണുകൾ നീണ്ടു. സമയം നാലര.
ഉറങ്ങിക്കിടക്കുന്നവർക്കിടയിലൂടെ ശബ്ദമുണ്ടാക്കാതെ അവൻ വാതിലിനടുത്തേക്ക് നടന്നു. പുറത്തേക്കിറങ്ങിയതും ഒരു തണുത്ത കാറ്റ് അവനെ വന്നു പൊതിഞ്ഞതും ഒരുമിച്ചായിരുന്നു.
“ വെൽക്കം ടു കോഴിക്കോട്..”
തൊട്ടടുത്തുള്ള തൂണിൽ സ്ഥാപിച്ച സ്പീക്കറിലൂടെ ഒഴുകിവന്ന അനൗൺസ്മെന്റ് കേട്ടതും അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു.
ആറുവർഷങ്ങൾക്കു ശേഷം വീണ്ടും സ്വന്തം നാട്ടിൽ കാലുകുത്തിയിരിക്കുകയാണ്. ഇവിടെനിന്ന് വണ്ടികയറുമ്പോൾ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സുരക്ഷിതത്ത്വവും തന്നിൽ വീണ്ടും നിറയുന്ന പോലെ തോന്നി അവന്. ഓർമ്മകൾ മനസ്സിലേക്ക് ട്രെയിൻ പിടിച്ച് വരാൻ തുടങ്ങി.
“ യാത്രക്കാരുടെ ശ്രദ്ധക്ക്.. ട്രെയിൻ നമ്പർ 12156..”
അനൗൺസ്മെന്റ്നൊപ്പം അവൻ വന്നിറങ്ങിയ ട്രെയിൻ ഓടാൻ തുടങ്ങിയതും അവനടുത്തുള്ള ടീഷോപ്പിലേക്ക് നടന്നു. ഒരു കാപ്പി വാങ്ങി തൊട്ടടുത്ത ബെഞ്ചിലിരുന്നു. സ്റ്റേഷൻ ഉണർന്നുവരുന്നേ ഉള്ളു, അവൻ വന്ന ട്രെയിനിൽ വന്നവരും മറ്റൊരു ട്രെയിനിനു കാത്തിരിക്കുന്നവരുമായി കുറച്ചുപേർ. തെരുവിൽ ജീവിക്കുന്നവരെന്ന് തോന്നിക്കുന്ന ചിലർ സ്റ്റേഷനിലെ ബെഞ്ചുകളിൽ കിടന്നുറങ്ങുന്നുണ്ട്. മുമ്പിലുള്ള പാളത്തിലേക്ക് നോക്കി അവൻ കപ്പ് ചുണ്ടോടടുപ്പിച്ചു.
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...