" നിന്ന് പിന്നാക്കം നടക്കുന്ന നിമിഷങ്ങളെയെല്ലാം
മരണം എന്നു വിളിക്കാമെങ്കിൽ
ഓരോ ആളും
എത്രയോ തവണ
മരിക്കുന്നു.."- കെ. ആർ. മീര
__________________________________
സോഫയിൽ ഒരുമിച്ചിരുന്ന് തന്റെ ഫോണിലെ ഫോട്ടോസ് നോക്കിയിരിക്കുന്ന നാലുപേരെയും ജവാദ് മാറിമാറിനോക്കി. ആദ്യം സംസാരിച്ചത് കാർത്തിയാണ്.
" ഇതാണോ ഐശു..? കൊള്ളാലോ.."
ഇവനെ ഞാൻ...
" ആയിശനെ കാണിക്കാനല്ല ആ ഫോട്ടാസ് നിങ്ങൾക്ക് കാണിച്ചു തന്നത് ..."
" അതറിയാ.. ന്നാലും ഷീ ഈസ് ബൂട്ടിഫുൾ.."
അവൻ മഹിയെ ഒന്ന് കനപ്പിച്ച് നോക്കിയതും മഹി അവനെ നോക്കി ഒന്നിളിച്ചു.
" നിങ്ങളൊക്കെ എന്താ ഈ കോളേജ്പിള്ളേരെ പോലെ...? "
അവരെല്ലാം പരസ്പരം നോക്കി അടക്കിച്ചിരിച്ചു.
" ദേ, ഇതൊരു ഇംപോർട്ടന്റ് കാര്യം ആയതുകൊണ്ട് മാത്രാ ഞാനിത് കാണിച്ചുതന്നത്..."
" ഇല്ലെങ്കിൽ ഫോണിൽ ഹൈഡാക്കി വെക്ക്വായിരുന്നു.. കൊച്ചുകള്ളൻ.."
റോബി ജവാദിനെ നോക്കി കണ്ണിറുക്കിയതും അവൻ അമ്പരപ്പോടെ റോബിയുടെ മുഖത്തേക്ക് നോക്കി, നീയും എന്ന അർത്ഥത്തിൽ. അവന്റെ ഡയലോഗ് കൂടെയായതും ബാക്കിയുള്ളവരുടെ ചിരി ഒന്നുകൂടെ ഉച്ചത്തിലായി. എല്ലാവരെയും കൂടെ ചീത്തവിളിക്കാൻ ജവാദ് വാതുറന്നതും.
" എന്താ ഇവിടെ ഒരു ബളഹം...? "
തീരുമാനമായി. ജവാദ് ദയനീയമായി ഷാദിയെ നോക്കി. അവൻ ജവാദിനെ നോക്കി എന്താണെന്ന അർത്ഥത്തിൽ പുരികം പൊക്കികാണിച്ചെങ്കിലും ജവാദ് കണ്ണടച്ച് തല താഴ്ത്തിയിരുന്നു.
രാവിലെ തന്നെ ഷാദി വീട്ടിലേക്ക് പോയതായിരുന്നു - അവനെന്തോ എടുക്കാനുണ്ടെന്ന് പറഞ്ഞിട്ട്. ഇപ്പോഴാണ് വരുന്നത്. ഇവിടെ നടന്നതും ജവാദ് പറഞ്ഞതും ഒന്നും അവനറിയില്ല.
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...