𝘛𝘩𝘦 𝘝𝘢𝘭𝘦𝘯𝘵𝘪𝘯𝘦 (ᴩʀᴏʟᴏɢᴜᴇ)

353 45 23
                                    

"ചിമ്മി ഇത് കഴിച്ചിട്ട് പോടാ, അല്ലേൽ നിനക്ക് ഇത്ര ദൃതി ഉണ്ടാകില്ലല്ലോ "

വാസുധമ്മ തന്റെ മകളെ പറഞ്ഞയക്കുന്ന തിരക്കിലാണ്

ചിമ്മി അതൊന്നും വക വെക്കാതെ അപ്പുറത്തുള്ള ഇടവഴിയിലോട്ട് ഇറങ്ങി

"ദേ പെണ്ണെ, അവിടെ മഴ പെയ്ത ചളി ഉള്ളതാണ് അപ്പുറത്തെ വഴിയിലൂടെ പോയ മതി "

അനുസരണ ശീലം കൂടുതൽ ആയത് കൊണ്ട് അമ്മ പറഞ്ഞത് കേൾക്കാതെ ഇടവഴിയിലൂടെ തന്നെ പോയി ഒന്ന് കാലെടുത്തു വച്ചതും ദേ കിടക്കുന്നു

ദുപ്പട്ടയിലും ചുരിദാറിലും ആകെ ചളി പറ്റി

നാശം!! അമ്മ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു... ഇനി ഇപ്പൊ പ്രാണയുടെ വീട്ടിൽ പോയി കഴുകാം... ചിമ്മി സ്വയം ആശ്വസിച്ചു

ഇടവഴി കടന്നു അവൾ പ്രാണയുടെ വീട്ടിൽ എത്തി
വീടിനു മുറ്റതുള്ള ചെടികൾ ഇളകുന്നത് കണ്ടപ്പോൾ തന്നെ ചിമ്മിക്ക് കാര്യം മനസിലായി

"ഇയാൾ വലിയ business ഒക്കെ ആയി നടക്കുന്ന ആൾ അല്ലേ പിന്നെ എന്തിനാ ഈ വാഴ നടുന്നത് "
അവൾ ഒന്ന് വിശ്വസിച്ചു

ചിമ്മിയെ കണ്ടതും പ്രാണയുടെയുടെ അമ്മായിയപ്പൻ ഇന്ദ്രജിത് തൂമ്പ അവിടെ ഇട്ടു

ഇന്ദ്രജിത് : ആരിത് സമുദ്ര മോളോ ഇന്ന് എന്താ ഇത്ര നേരെത്തെ

ചിമ്മി : ക്ലാസ്സിൽ പോയി കുറച്ച് പഠിക്കാൻ ഉണ്ട് exam ഒക്കെ അല്ലേ അതാ

ഇന്ദ്രജിത് : ahh അത് എന്തായാലും നന്നായി
പ്രാണ അകത്തു കാണും മോൾ അങ്ങോട്ടേക്ക് പൊയ്ക്കോളൂ

ചിമ്മി : ശെരി അച്ഛാ..

അവൾ നേരെ പോയത് വീടിന്റെ ഒരു സൈഡിലോട്ട് ആണ് അവിടെ തൊടിയിൽ ഇലഞ്ഞി പൂത്തിട്ടുണ്ട് അതിന് വേണ്ടി മാത്രമാണ് അവൾ ഇന്ന് നേരെത്തെ വന്നത്

അതിന് ചുവട്ടിൽ പോയി കുറച്ച് പൂവ് എടുത്ത് അവ പുസ്തകത്തിന്റെ ഇടയിൽ വച്ചു കൊണ്ട് അവൾ പ്രാണയെ കാണാൻ അവളുടെ മുറിയിലോട്ട് പോയി

Dooril ഉള്ള അനക്കം കേട്ടതും പ്രാണക്ക് ആരാണെന്ന് മനസിലായി

പ്രാണ ( Sayu) : ahh നീയോ

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now