𝘛𝘩𝘦 𝘝𝘢𝘭𝘦𝘯𝘵𝘪𝘯𝘦 - 2 -

236 43 10
                                    

പിറ്റേന്ന് കാലത്ത് കുറച്ച് പേടിച്ചാണെങ്കിലും ചിമ്മി പ്രാണയെ വിളിക്കാൻ പോയി പക്ഷെ ഭാഗ്യത്തിന് അപ്പു അവിടെ ഉണ്ടായിരുന്നില്ല... വയലാരികിലെ മൺ പാതയിലൂടെ നടക്കുമ്പോൾ എന്തെന്നറിയില്ലേ മനസ്സ് വളരെ മൂകമായിരുന്നു

കുറച്ച് നേരതിന് ശേഷം മൗനം ബേധിച്ചു കൊണ്ട് പ്രാണ പറഞ്ഞു

"അമ്മാവൻ അച്ഛന്റെ പിന്നാലെ നടക്കുന്നുണ്ട്, വർഷയുടെയും അപ്പുവിന്റെയും കല്യാണം പെട്ടന്ന് തന്നെ നടത്താൻ "

ചിമ്മി : അല്ലേലും ആ കാട്ടുവാസികൾ തന്നെ ഒരുമിച്ചു ചേരു

പ്രാണ : എടി എന്നാലും

ചിമ്മി : എന്ത് എന്നാലും

അങ്ങനെ അവർ ഒന്നും രണ്ടും പറഞ്ഞു സ്റ്റോപ്പിൽ എത്തി

പതിവിലും നേരെത്തെ ഇന്ന് ബസ്സ് വന്നിരുന്നു

അന്നത്തെ ദിവസം ചിമ്മി വളരെ gloomy ആയിരുന്നു കാരണം എന്താണ് എന്ന് നയന ചോദിച്ചപ്പോൾ പറയാൻ ഒരു കള്ളം പോലും മനസ്സിൽ വന്നില്ല

തിരിച്ചു വരുമ്പോഴും മൗനം തന്നെ

കവലയിൽ തോരണങ്ങൾ തൂക്കുന്നത് കണ്ടപ്പോൾ ആണ് ചിമ്മിക്ക് ഉത്സവത്തെ പറ്റി ഓർമ വന്നത്

ചിമ്മി : എടി എന്നാ ഉത്സവം

പ്രാണ : മറ്റെന്നാൾ ആണെന്ന് തോന്നുന്നു

ചിമ്മി : അപ്പോൾ നമ്മൾ വരുമ്പോഴേക്കും എല്ലാം തീരില്ലേ

പ്രാണ : ആഹ് തീരും

ചിമ്മി : എന്നാൽ നമുക്ക് leave എടുക്കാം

പ്രാണ : അയ്യടാ നമ്മൾ പഴയ പോലെ കുട്ടികൾ അല്ല കള്ളം പറഞ്ഞു ലീവ് എടുക്കാൻ

ചിമ്മി : എടി എനിക്ക് കരിവള വാങ്ങണം

പ്രാണ : അയ്യടാ കുഞ്ഞാണെന്ന വിചാരം കരിവള വേണം പോലും

കരിവള ഇട്ടാൽ പെട്ടന്ന് കല്യാണം കഴിയും എന്ന് അവളുടെ അമ്മുമ്മ പണ്ട് പറഞ്ഞത് കേട്ടിട്ടുണ്ട് അത് കൊണ്ട് തന്നെ ചെറുതാകുമ്പോൾ അപ്പുവിനെ പെട്ടന്ന് കല്യാണം കഴിക്കാൻ വേണ്ടി അവൾ കരിവള ഒരുപാട് അണിയുമായിരുന്നു ഇപ്പോൾ വീണ്ടും അത് അണിയാൻ അവളുടെ ഉള്ളിൽ ആഗ്രഹം ജനിച്ചു...

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now