𝘛𝘩𝘦 𝘝𝘢𝘭𝘦𝘯𝘵𝘪𝘯𝘦 - 3 -

271 38 11
                                    

ചിമ്മിക്ക് അറിയില്ലായിരുന്നു അന്ന് മുതൽ തന്റെ ജീവിതത്തിലെ കരിദിനങ്ങളുടെ തുടക്കമാണെന്ന്

ദേവ് കുമാർ : എടി നീ...

ചിമ്മി : എനിക്ക് ആർദൃത് മേനോനെ ഇഷ്ടമല്ല

അപ്പു ഇത് കേട്ടപ്പോൾ തന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല ഇറങ്ങി പോയി

ഇത് കൂടെ കണ്ടപ്പോൾ ചിമ്മിയുടെ മുഖത്ത് ഒരു വിജയലഹരി വന്നു... അച്ഛനോ അമ്മയോ അതിന് ശേഷം എനിക്ക് മുഖം തന്നില്ല...

രാത്രി കിടക്കുമ്പോൾ മുഴുവൻ അപ്പുവിന്റെ മുഖമായിരുന്നു മനസ്സിൽ ഇത്രയും വേദനിപ്പിക്കണം എന്ന് ഒരിക്കലും വിചാരിച്ചതല്ല പക്ഷെ, ബാക്കി എല്ലാ പെൺകുട്ടികളോട് സംസാരിക്കാൻ താല്പര്യമുള്ള അപ്പുവിന് തന്നെ കാണുമ്പോൾ തന്നെ ഒരു ദേഷ്യം ആണ് ഇത് ഓർത്തു കൊണ്ട് മാത്രമാണ്...

പിറ്റേന്ന് കാലത്ത് പ്രാണയെ വിളിക്കാൻ പോയപ്പോൾ കണ്ടിരുന്നു ഞാൻ അപ്പുവിനെ... പക്ഷെ എനിക്ക് മുഖം താരതെ അകത്തേക്ക് കയറി പോയി...

പ്രാണ വന്നപ്പോൾ അവളുടെ നെഞ്ചിലേക്ക് വീണുകൊണ്ട് ഒരുപാട് സങ്കടങ്ങൾ തീർത്തു...

പ്രാണ : സാരമില്ല എനിക്ക് മനസ്സിലാകും നിന്നെ അമ്മേടെ അനന്തരവൻ നിന്നെ കെട്ടാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞിരുന്നു... അവൻ നിനക്ക് ചേരും

അവൾ ചിമ്മിയെ ചേർത്തു പിടിച്ചു

ആരുടേയും മുമ്പിൽ അല്ലെങ്കിൽ ഒരിക്കൽ പോലും കരയാത്ത അപ്പു അന്ന് ഇലഞ്ഞി മരചുവട്ടിൽ ഇരുന്ന് തന്റെ സങ്കടങ്ങൾ തീർത്തു ഇനി ഒരിക്കലും ചിമ്മിയിലേക്ക് ഒരു മടക്കം ഇല്ല എന്ന് തന്നെ അവൻ ഉറപ്പിച്ചു പക്ഷെ വിധിയുടെ തീരുമാനം അങ്ങനെ അല്ല എന്ന് അവൻ അറിഞ്ഞില്ല...

പിറ്റേന്ന് രാവിലെ പോകാൻ ഒരുങ്ങിയ ചിമ്മിയെ വാസുധാമ്മ തടഞ്ഞു

" ഇന്ന് പോകേണ്ട ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്... ഹേമയുടെ ബന്ധത്തിൽ ഉള്ളതാണ്...നല്ല കൂട്ടർ ആണ്... നിന്നെ പൊന്ന് പോലെ നോക്കിക്കോളും...നിന്നെ കണ്ട് ഇഷ്ടപ്പെട്ടു... ഒരു ചടങ്ങിന് എന്നാ പേരിൽ നിന്നെ നാളെ അവർ കാണാൻ വരും.. ചെറുക്കന്റെ ജാതകത്തിൽ പെട്ടന്ന് കല്യാണം വേണമെത്രം... നിങ്ങളുടെ ജാതകം നോക്കിയപ്പോൾ പത്തിൽ ഒമ്പത് പൊരുത്തം ഉണ്ട് "

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now