ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ - 1 -

246 41 3
                                    

പിറ്റേന്ന് കാലത്ത് പ്രാണയുടെ വിളി കേട്ടുകൊണ്ടാണ് എഴുന്നേറ്റത്

ചിമ്മി : എന്താടി ഈ കാലത്ത്

പ്രാണ : നീ എഴുന്നേറ്റില്ലേ ഇത് വരെ

ചിമ്മി : എടി ഇന്ന് sunday അല്ലേ ഞാൻ കുറച്ച് നേരം ഒന്ന് ഉറങ്ങട്ടെ

പ്രാണ : നിനക്ക് അടുത്ത sunday ഉറങ്ങnammakk ഒന്ന് അമ്പലത്തിൽ പോയാലോ

ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു വരാം എന്ന്

അങ്ങനെ അവൾ കുളിച് ഒരു ധാവണി ഉടുത്തു കൊണ്ട് ഇടവഴിയിലൂടെ പ്രാണയുടെ വീട്ടിലേക്ക് പോയി

പൂമുഖത്ത് തന്നെ അപ്പു ഇരിക്കുന്നത് ചിമ്മി കണ്ടു അത് കൊണ്ട് തന്നെ ഗേറ്റിന് പുറത്ത് നിന്ന് കൊണ്ട് പ്രാണയെ വിളിച്ചു

അപ്പുവിനെ കാണാതിരിക്കാൻ വേണ്ടി അവൾ മറ്റേതോ ദിശയിലേക്ക് മിഴികളൂന്നി നിന്നും പക്ഷെ ഇടയ്ക്കിടെ അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ അവനിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു...

ചിമ്മി POV

Ohh ഇവൾ എന്താ ഇപ്പോഴും വരാതെ മനുഷ്യന് ആണെങ്കിൽ ഇവിടെ നിന്നിട്ട് ഭ്രാന്ത് പിടിക്കുവാ...എന്റെ വൃത്തികെട്ട കണ്ണ് ആണേൽ അയാളുടെ മുകളിൽ തന്നെ ആണ്

Nut പോയ അണ്ണാന്റെ പോലെ നിൽക്കുന്ന ചിമ്മിയെ കണ്ടാണ് പ്രാണ വന്നത്

പ്രാണ : ഡീ നീ എന്ത് ആലോചിച്ചു നിൽകുവാ

ചിമ്മി : ehh ഒന്നുല്ല

പ്രാണ : എനിക്കറിയാം അപ്പു വന്നപ്പോ തൊട്ട് നിനക്ക് ആലോചന ഇത്തിരി കൂടുതലാ

ചിമ്മി : ohh പിന്നെ ഞാൻ എന്തിന് ആ പൊട്ടനെ ആലോചിച്ചു നിൽക്കണം

പ്രാണ : ഞങ്ങടെ അമ്മാവന്റെ മോൾ ഇല്ലേ അപ്പുവിന്റെ മുറപ്പെണ്ണ് വർഷ അവൾ വീട്ടിലോട്ട് വരുന്നുണ്ട്

ചിമ്മി : അതിന് ഞാൻ എന്ത് വേണം
അവൾ പോകാൻ ഒരുങ്ങി അവളുടെ പിറകെ പ്രാണയും

പ്രാണ : എടി പിന്നെ ഇല്ലേ നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആ മഞ്ഞ റോസാപൂക്കൾ വിരിഞ്ഞിട്ടുണ്ട്

ചിമ്മി : Hmm

അങ്ങനെ അവർ നടന്നു നടന്നു പാടത്തിന് അപ്പുറത്തുള്ള ശിവ ക്ഷേത്രതിൽ എത്തി

- ᴛʜᴇ ᴠᴀʟᴇɴᴛɪɴᴇ -Where stories live. Discover now