2.💮

261 49 122
                                    

Vote ittitt ellavarum Kayarikkolu...🙌🌝💖

Adutha Sunday Update Kurach nerathe thannath aahtto.... Appol ellarum Ente Sneham kand Voteum Commentum tharanam 😌.... Okay❤️

.
.


നേരം വെളുത്തു..... ഉദയ സൂര്യൻ്റെ കിരണങ്ങൾ മണ്ണിൽ പതിച്ച സമയം....

6.30 മണി ആയതും കുഞ്ഞ് ലക്ഷ്മി വീട്ടിലെ കുളത്തിൽ കുളിക്കാൻ പോയി.

അങ്ങിങ്ങ് ആയി കുറെ പെൺകുട്ടികൾ ഉണ്ട്.

വെള്ള മുണ്ട് മാറ് മറച്ച് ചുറ്റി അവൾ കുളത്തിലേക്ക് ഇറങ്ങി.

മുട്ടൊപ്പം മുടി അഴിച്ച് കുറച്ച് തവണ മുങ്ങി പൊങ്ങി.... അപ്പോളേക്കും ഉറ്റ ചങ്ങാതി എത്തിയിരുന്നു...

"ലച്ചു, ദേ ഒരു കൂട്ടം തരാൻ ഉണ്ട് നിനക്ക്. എവിടെ ആയിരുന്നു ഇന്നലെ നീ? സന്ധ്യക്ക് ദീപാരാധന തൊഴാൻ ഞാൻ കാത്ത് നിന്ന്. നീ വന്നില്ലല്ലോ...."

ഒറ്റ ശ്വാസത്തിൽ പറയാൻ തുടങ്ങി പെണ്ണ്.

(Credit goes to the original Owner)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Credit goes to the original Owner)

ഈ വെളുപ്പിനെ തന്നെ ഒരുങ്ങി വന്ന തൻ്റെ കൂട്ടുകാരി കല്യാണിയെ അവള് ഒന്ന് അമ്പരന്ന് നോക്കി.

"നീ ഇതെന്താ ഈ വേഷത്തിൽ....?"

വെള്ളം വകഞ്ഞ് മാറ്റി അവള് കയറി വന്നു.

"ഇന്ന് നേരത്തെ എഴുന്നേറ്റ് കുളിച്ച് ഒരുങ്ങി. അമ്മയുടെ വീട്ടിൽ പോണം"

കുഞ്ഞ് ലക്ഷ്മി ഒന്ന് തല ആട്ടിക്കൊണ്ട് തല തുവർത്താൻ തുടങ്ങി.

"ഇന്നലെ സൂര്യൻ വന്നു..... അതാ"

"ഉവ്വോ? ഇനി നിനക്ക് കൂട്ടിന് ആളായല്ലോ...."

"ഏയ്, ഇപ്പൊൾ നീ ഒന്ന് കാണണം. രൂപം ഒക്കെ മാറി. വലിയ ആൾ ആയി"

അവള് ദാവണി എടുത്ത് ഉടുക്കുവാൻ തുടങ്ങി.

നീലത്താമര 💮💖Where stories live. Discover now