3.💮

224 46 99
                                    


Vote Karo And Jaavo🫂❤️.....



____



അടുത്ത ദിവസം കാലത്ത് തന്നെ അമ്പലത്തിൽ പോയി തൊഴുത് വന്ന കുഞ്ഞ് ലക്ഷ്മി ഇന്ദ്രൻ്റെ കൂടെ അടുക്കളയിൽ പണി ആണ്. അടുത്ത് കവി ഇരിപ്പുണ്ട്.

ഇന്ദ്രൻ തേങ്ങ ചിരവുക ആണ്.... കുഞ്ഞ് ലക്ഷ്മി പുട്ടിന് പൊടി കുഴക്കുക ആണ് .... കവി സവാള അരിയുക ആണ്.

അവിടെ ഇങ്ങനെ ആണ് .... ഇവർ മൂന്നും കൂടി ആണ് ഭക്ഷണം ഉണ്ടാക്കുന്നത്. അവർക്ക് അതാണ് ഇഷ്ടം. പുറം പണിക്ക് മാത്രേ ആളുകൾ ഉള്ളൂ. എങ്കിലും കുഞ്ഞ് ലക്ഷ്മിക്ക് എല്ലാ ഇടത്തും കൈ എത്തണം എന്ന് വാശി ആണ്.

" കുട്ടികൾ കുറച്ച് ദിവസം കാണില്ലേ കവി? "

"ഉവ്വ്.... ഒരു ആഴ്ച കാണും എന്നാ അവൻ പറഞ്ഞത്. നാളെ പാട്ട് മത്സരം അല്ലേ? അത് കൂടാൻ കൊതിച്ച് വന്നത് ആണത്രേ..."

"കണ്ടാലേ അറിയാം കലാവാസന ഉള്ള കൂട്ടത്തിൽ ആണെന്ന്. ഗിരി നന്നായി പാടും. ഇന്നലെ ഞാൻ മാളുവിൻ്റെ കൂടെ ഇരുന്ന് പാടുന്നത് കേട്ട്...."

"ആഹാ..."



കുഞ്ഞ് ലക്ഷ്മി ഈ ലോകത്ത് ഒന്നും അല്ല. അവളുടെ ചിന്തകൾ വേറെ ആണ്....

"ഇന്ദ്രേട്ട..... നമുക്ക് ഉള്ള കഴിവുകൾ എല്ലാം ജന്മ സിദ്ധം ആകുമോ....?"

"അതെന്താ അങ്ങനെ ഒരു സംശയം? ഒരിക്കലും ഇല്ല"

"പിന്നെ എങ്ങനാ കഴിവുകൾ കിട്ടുന്നെ?"

ഇന്ദ്രൻ ഒന്ന് ചിരിച്ചു....

"ജന്മ സിദ്ദം ആയി കിട്ടുന്നവയും ഉണ്ട്. പക്ഷേ പരിശ്രമിച്ചാൽ കീഴ്പ്പെടുത്താൻ പറ്റാത്ത ഒരു കഴിവുകളും ഇല്ല....."

കുഞ്ഞ് ലക്ഷ്മി ഒരു ആലോചനയോടെ തല ആട്ടി.

"എന്തെയ്..... എൻ്റെ കുട്ടിക്ക് എഴുത്ത് അല്ലാതെ വേറെ എന്തെങ്കിലും തലയിൽ കയറി കൂടിയോ....?"

കവി ഒരു ചിരിയോടെ ചോദിച്ചു.

"ഏയ്, ഞാൻ വെറുതെ ചോദിച്ചതാ...."

ഇന്ദ്രനും കവിയും പരസ്പരം ഒന്ന് നോക്കി.

"അല്ല, അടുത്ത ഭാഗം എഴുതി കഴിഞ്ഞോ നീ...?"

നീലത്താമര 💮💖Where stories live. Discover now