5.💮

178 41 70
                                    

Vote Karo And Jaavo ❤️....

----



കല്ലുവിനെ കണ്ടിട്ട് ഓടി പാഞ്ഞ് വരുന്ന കുഞ്ഞ് ലക്ഷ്മിയുടെ കൈകളിൽ ഒരു പിടുത്തം വീണു.

അരികിൽ ആയി ഉള്ള മാവിൻ്റെ പിന്നിലേക്ക് അവളെ വലിച്ച് ചേർത്ത് നിർത്തിയപ്പോൾ ഉള്ളൊന്ന് പിടഞ്ഞു.

പേടിയോടെ കണ്ണുകൾ മുറുകെ അടച്ച അവളുടെ നാസികയിലൂടെ ഇരച്ച് കയറിയത് മദ്യത്തിൻ്റെ ഗന്ധം ആണ്.

കയ്യിലെ പിടുത്തം മുറുകിയതും അവള് കണ്ണുകൾ തുറന്നു....

മുന്നിൽ ആയി ഒരു ഭാവവും ഇല്ലാതെ നിൽക്കുന്ന ആൽവിൻ കണ്ട് അവള് ഞെട്ടി.

"എങ്ങോട്ടാ ഈ ഓടുന്നത്? കുറെ ആയി ഞാൻ ശ്രദ്ധിക്കുന്നു നിൻ്റെ ഈ ഓട്ടം. എന്നെ കാണാതെ ഇരിക്കാനുള്ള ഓട്ടം ആണോ പെണ്ണേ? മ്മ്?"

ഒരു ചെറു ചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് ആഞ്ഞ് കൊണ്ട് ചോദിച്ചു.

അവൻ്റെ അടുത്ത് നിന്ന് വരുന്ന മണം അവളുടെ തല ചുറ്റിക്കുന്നത് പോലെ തോന്നി. 

"വി -- വിട്"

അവൾ കൈകൾ കുതർത്താൻ നോക്കിയതും ആൽവിൻ ബലം പിടിച്ചില്ല വിട്ടു.

"നീ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്? ഞാൻ എപ്പോൾ എങ്കിലും നിന്നെ ശല്യം ചെയ്തിട്ടുണ്ടോ? നിനക്ക് നാട്ടുകാരുടെ മുന്നിൽ വച്ച് എന്നോട് മിണ്ടാൻ മടി ആണെന്ന് അറിഞ്ഞ് കത്തുകൾ തരാറുണ്ട് എന്നത് അല്ലാതെ, എപ്പോൾ ആണ് നിന്നോട് ഞാൻ മോശം ആയി പെരുമാറിയിട്ടുള്ളത്?"

പതിഞ്ഞ സ്വരത്തിൽ ഉള്ള അവൻ്റെ ചോദ്യം കേട്ട് കുഞ്ഞ് ലക്ഷ്മി കണ്ണുകൾ വിടർത്തി.

"അയ്യോ, ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ ....."

"പിന്നെ എന്തിനാ ഈ ഓടി ഒളിക്കുന്നത്?"

"ഞാൻ പറഞ്ഞില്ലേ ഡോക്ടർ കൂട്യേ.... ഇതൊന്നും ശെരി ആവില്ല. എന്നെക്കാൾ എത്രയോ നല്ല കുട്ടികൾ വേറെ ഉണ്ട്....?"

"നിന്നെക്കാൾ നല്ല കുട്ടികൾ വേറെ ഉണ്ട്... സമ്മതിച്ചു. പക്ഷേ അവരെ ആരെയും എനിക്ക് വേണ്ടാത്തത് കൊണ്ടല്ലേ, നിൻ്റെ പിന്നാലെ വരുന്നത്? നിന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേ ലച്ചു അത്? അതെന്താ നീ മനസ്സിലാക്കാത്തത്?"

നീലത്താമര 💮💖Where stories live. Discover now