6.💮

212 39 67
                                    


Story 1K Reads Aayi, Thankyou So Much... Ee kunj storye support cheyyunnathinu🥰🫂

Appol Vote Karo And Jaavo ❤️.

......







""താമരേ......"






മുന്നിലേക്ക് അടുത്ത കാൽ പതിപ്പിക്കാൻ പറ്റാതെ കുഞ്ഞ് ലക്ഷ്മി അതെ പടി അവിടെ നിന്നു.

നെഞ്ചില് ആരോ ഒരു കൊളുത്തിട്ട് വലിക്കുന്നത് പോലെ....

സൂര്യൻ തന്നെ തിരിച്ചറിഞ്ഞു എന്നത് അവൾക്ക് ഒരു അൽഭുതം ആയിരുന്നില്ല. കാരണം ഒരിക്കലും മറച്ച് വെക്കാൻ അവള് ആഗ്രഹിച്ചിരുന്നില്ല.... പറഞ്ഞില്ല എന്ന് മാത്രം..... അതിൻ്റെ കാരണം..... കാരണം ഒന്നും ഇല്ലായിരുന്നു അവൾക്ക്.... തന്നെ, അതും സൂര്യൻ അറിയാതെ ആണെങ്കിൽ പോലും ഇത്ര മാത്രം ആരാധിക്കുന്നുണ്ട് എന്നറിഞ്ഞ ഞെട്ടലിൽ ആയിരുന്നു അവള്.

തന്നെയും, തൻ്റെ കഴിവുകളെയും എന്നും അവള് വില കുറച്ചേ കണ്ടിട്ടുള്ളൂ.... അങ്ങനെ ഉള്ളപ്പോൾ അവളുടെ ചിന്തകള് ഊഹിക്കാമല്ലോ....

"എന്നെയോ?" .....

"എൻ്റെ വരികളിൽ അത്ര മാത്രം എന്താണ് ഉള്ളത്....?".....

"ആരാധന.... അത് അർഹിക്കുന്ന ആളാണോ ഞാൻ....".....

ഇങ്ങനെ ഉള്ള ചിന്തകളിൽ കൂടി ആണ് അവളുടെ മനസ്സ് കടന്ന് പോയത്.

എന്നാൽ ഇപ്പൊൾ അവളുടെ ഉള്ളിൽ എന്ത് തരം അനുഭൂതി ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല....

ഇതുവരെ അവളാണ് താമര എന്ന് ഇന്ദ്രനും, കവിക്കും, കവിയുടെ അനിയൻ കാർത്തിക്കും മാത്രമേ അറിയൂ.... ഈ നാട്ടിലെ ആരും തന്നെ അവളുടെ കഥ വായിച്ചത് ആയി കേട്ടിട്ടില്ല. ആരെങ്കിലും വായിക്കുന്നുണ്ടോ എന്ന് പോലും അവൾക്ക് സംശയം ഉണ്ടായിരുന്നു.... എന്നാല് എഴുത്തിനോടുള്ള സ്നേഹം കൊണ്ട് അവള് അത് തുടർന്നു.... ഒന്ന് രണ്ട് പതിപ്പ് വിറ്റു പോയി എന്ന് കവിയുടെ അനിയൻ കാർത്തി വന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി..... പിന്നീട് ഉള്ള വിവരങ്ങൾ ഒന്നും അവൾക്ക് അറിയില്ല. കാർത്തി പട്ടണത്തിലേക്ക് ജോലിക്ക് പോയതിൽ പിന്നെ വിറ്റു വരവ് ഒന്നും കുഞ്ഞ് ലക്ഷ്മി അറിഞ്ഞിട്ടില്ല. അവൻ ആണ് എല്ലാം ശെരി ആക്കി കൊടുത്തതും, സഹായിച്ചതും....

നീലത്താമര 💮💖Where stories live. Discover now