4.💮

233 42 69
                                    


Vote Karo.... And Jaavo❤️

------



കുഞ്ഞ് ലക്ഷ്മി കവിയുടെ കൂടെ മുറിയിൽ ഉണ്ട്. കവിയുടെ കൂടെ തുണി മടക്കി വക്കുന്ന തിരക്കിൽ ആണ്.

കവി അവളെ നോക്കി ഒരു ചിരിയോടെ ഇരിപ്പുണ്ട്.

"എന്താ ഇങ്ങനെ ചിരിക്കണേ? എൻ്റെ മുഖത്ത് എന്തേലും ഇരിപ്പുണ്ടോ?"

അവള് മുഖത്ത് തൊട്ട് നോക്കി.

"ഒന്നുമില്ല പെണ്ണേ.... ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നതാ...."

"എന്താ ഇത്ര ആലോചിക്കാൻ?"

"നിൻ്റെ കാര്യം തന്നെ.... നിനക്ക് ആരാധകര് ഒക്കെ കൂടി വരുവല്ലേ...."

കവി ചിരിച്ചോണ്ട് പറഞ്ഞ്.

"ആരാധകരോ? എൻ്റെ ബുക്ക് ആളുകൾ വായിക്കുന്നത് തന്നെ വലിയ കാര്യം... അപ്പോളാണ് ആരാധകര്..."

"നിനക്ക് അറിയഞ്ഞിട്ടാ ലെച്ചു. നീ ആരാണെന്ന് ആർക്കും അറിയില്ലല്ലോ.... കുറെ ആളുകൾ തപ്പി നടക്കുന്നുണ്ട്...."

"തപ്പി പിടിച്ച് ഇനി എന്നെ തല്ലാൻ ആണോ? ഇനി മേലിൽ ഇങ്ങനെ എഴുതി മലയാള സാഹിത്യത്തെ നശിപ്പിക്കല്ല് എന്ന് പറയാൻ..."

ഒരു തമാശ രൂപേണ പറഞ്ഞ് അവള് ചിരിച്ച്.

"നിനക്ക് എല്ലാം തമാശ ആണ്. നിനക്ക് ഒരു കാര്യം അറിയുമോ....? മനുഷ്യനെ നമുക്ക് ഒരിക്കലും പൂർണം ആയി മനസ്സിലാക്കാൻ പറ്റില്ല. ഒരാളോട് സ്നേഹം തോന്നാനും വെറുപ്പ് തോന്നാനും ചിലർക്ക് കാരണങ്ങൾ വേണ്ട.... എന്നാല് ചിലരുടെ കാരണങ്ങൾ കേട്ടാലോ.... നമുക്ക് ആശ്ചര്യം തോന്നും. ഇതൊക്കെ ഒരു കാരണം ആണോ എന്ന്?"

കവി പറയുന്നത് കുറച്ച് ശ്രദ്ധയോടെ അവള് കേട്ടിരുന്നു....

"തന്നോട് ഒന്ന് എതിർത്ത് സംസാരിച്ച്, അതും തൻ്റെ തെറ്റിന് കിട്ടിയത് ആണ്.... പക്ഷേ പറഞ്ഞിട്ട് എന്നാ കാര്യം? അയാൾക്ക് പിന്നെ അങ്ങനെ സംസാരിച്ച ആളെ കണ്ടാലേ വെറുപ്പ് ആകും. ഒരാളെ വെറുക്കാൻ ഉള്ള കാരണങ്ങൾ ആണോ അത്? അതുപോലെ തന്നെ ഒരു വട്ടം , ഒരു നോക്ക് മാത്രം കണ്ട ഒരു വ്യക്തിയോട് എന്തെന്നില്ലാത്ത ഒരു അടുപ്പം തോന്നുന്നു, വീണ്ടും കാണണം എന്ന് തോന്നുന്നു.... അതൊക്കെ എന്ത് അടിസ്ഥാനം ഉള്ള കാരണങ്ങൾ ആണ്?..... ചിന്തിക്കുമ്പോൾ സാധാരണ ഒരു മനുഷ്യന് അത് ദഹിക്കില്ല.... എന്നാല് അത് അനുഭവിക്കുന്നവർക്ക് മാത്രേ മനസ്സിലാകൂ.... അവരുടെ മനസ്സ് അവർക്ക് മാത്രേ അറിയൂ.... നീ എഴുതിയ പോലെ....

നീലത്താമര 💮💖Where stories live. Discover now